India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃക്കാക്കര തിരഞ്ഞെടുപ്പ്: ക്രിസ്ത്യന്‍ സമ്മേളനം നടന്നിരിക്കും, ഒരു മുഖ്യമന്ത്രിയ്ക്കും തടയാനാകില്ല:സുരേഷ് ഗോപി

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കരയില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. പി ടി തോമസിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് അനന്തരാവകാശി അല്ലെന്നും ആ വോട്ട് എ എന്‍ രാധാകൃഷ്ണനാണ് നല്‍കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ ജോ ജോസഫിന്റേതെന്ന പേരില്‍ വ്യാജ അശ്ലീല വിഡിയോ പ്രചരിപ്പിച്ചത് എല്‍ ഡി എഫിന്റെ നാടകമാണ് എന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പു വിജയത്തിനായി എല്‍ ഡി എഫ് എന്ത് പണിയും ചെയ്യുമെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. അതൊക്കെ നാട്ടുകാര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഈ ഉപതിരഞ്ഞെടുപ്പ് വന്നതിന്റെ വഴി വളരെ വൃത്തിഹീനമായ ദൃഷ്ടിയോടെ കണ്ട ആള്‍ക്കാരുടെ ജല്‍പനങ്ങള്‍ നമ്മള്‍ കേട്ടതാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. പി ടി എന്നു പറയുന്ന മഹാനായ എം എല്‍ എ. അദ്ദേഹത്തിന് തൃക്കാക്കരയ്ക്കായി എന്തു ചെയ്യാന്‍ സാധിച്ചു എന്നു ചോദിച്ച് നാം വിഷമിപ്പിക്കേണ്ടതില്ലെന്നും കാരണം, എതിര്‍ കക്ഷിയില്‍പ്പെട്ട എം പിയേയും എം എല്‍ എയേയും കൊണ്ട് എന്തൊക്കെ ചെയ്യിക്കാതിരിക്കാം എന്നതില്‍ ട്രിപ്പിള്‍ പി എച്ച് ഡി എടുത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇന്റര്‍പോളിന് പോലും തൊടാനാകാതെ വിജയ് ബാബു; പിന്നില്‍ ഉന്നതന്റെ സംരക്ഷണം?ഇന്റര്‍പോളിന് പോലും തൊടാനാകാതെ വിജയ് ബാബു; പിന്നില്‍ ഉന്നതന്റെ സംരക്ഷണം?

1

പേരാമ്പ്രയിലും ഇടമലക്കുടിയിലും വയനാട്ടിലുമല്ലാം ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി നടപ്പാക്കിയ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞു. ആദിവാസികള്‍ നേരിടുന്ന അവഗണനകളുമായി ബന്ധപ്പെട്ട സത്യം പാര്‍ലമെന്റില്‍ വിളിച്ച് പറഞ്ഞതിന്, ആദിവാസി ഊരുകളിലേക്കുള്ള പ്രവേശനം വിലക്കി പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയെന്നും സുരേഷ് ഗോപി ആരോപിച്ചു. ഇനി മുതല്‍ ആദിവാസി ഊരുകളിലേക്ക് പോകണമെങ്കില്‍ അവരുടെ ഓശാരം വേണമെന്ന ഉത്തരവ് ഈ അധമ ഭരണം പുറത്തിറക്കിയിട്ടുണ്ട്.

2


സൗകര്യമില്ല. ആ അനുവാദമില്ലാതെ തന്നെ പോകും, ഇത് എന്റെ മണ്ണാണെങ്കില്‍, എന്നാണ് സുരേഷ് ഗോപി ഇതിനായി മറുപടി പറഞ്ഞത്. ഒരു സിനിമയില്‍ ഒരു പക്ഷത്ത് നിന്നുകൊണ്ട് പറയുന്നുണ്ടല്ലോ, ഇത് ആരുടെയും വകയല്ലെന്ന്.. അത് തന്നെയാണ് ഇവിടെയും തനിക്ക് പറയാനുള്ളത് എന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഇങ്ങനെയാണ്: തൃക്കാക്കരയില്‍ ജനങ്ങളെ തീരുമാനിക്കണേ എന്ന് പ്രാര്‍ത്ഥിക്കാനാണ് വന്നത്. എത്ര വോട്ട് ലഭിക്കുമെന്നൊന്നും നമുക്ക് നിശ്ചയിക്കാനാവില്ലല്ലോ. വോട്ട് അവരുടെ കൈയിലല്ലേ. ഹൃദയത്തിലിരിക്കുന്നതാണ്. അത് നമുക്ക് സാധകമാകും. വിഷയങ്ങളൊക്കെ പലതും കാണും പക്ഷെ തൃക്കാക്കരയ്ക്ക് ജനങ്ങളുടെ വിഷയമെന്താണ്. ആ വിഷയമേ നമ്മള്‍ ഇപ്പോള്‍ ചിന്തിക്കുന്നുള്ളൂ.

3

ഒരുപാട് പ്രതിവിധികള്‍ ചെയ്യാനുണ്ട്. ഞാന്‍ പറഞ്ഞതില്‍ നിന്ന് പിന്നോട്ട് പോകുന്നില്ല. രണ്ട് ദിവസം മുന്‍പ് അദ്ദേഹം സംസാരിക്കുന്നത് കണ്ടു, എന്തോ സ്റ്റാന്‍ സ്വാമിയുടെ കാര്യമൊക്കെ പറയുന്നത് കേട്ടു. അവിടെ നിന്നൊക്കെ ലോകം ഒരുപാട് മാറി. ഇന്ത്യയും ഒരുപാട് മാറി. അപ്പോള്‍ ക്രൈസ്തവ സഭകളുടെ കോണ്‍ക്‌ളേവ് ദില്ലിയില്‍ നടക്കും എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നടന്നിരിക്കും. നിങ്ങളത് കാണും. അതിനപ്പുറം ഒന്നും പറയാനില്ല. ഒരു മുഖ്യമന്ത്രിയും വിചാരിച്ചാലും അത് തടയാനും നോക്കില്ല. പി സി ജോര്‍ജിന്റെ അറസ്റ്റൊക്കെ കോടതി നോക്കിക്കോളും.

4

മറ്റ് അറസ്റ്റുകളെ കുറിച്ച് നിങ്ങള്‍ക്കറിയേണ്ടേ? ചോദിക്കൂ. അതൊക്കെ മുഖ്യമന്ത്രിയുടെ അടുത്ത് ചോദിക്കൂ. അത് വിഡി സതീശനോട് പോലും ചോദിക്കേണ്ട ചോദ്യമല്ല അത്. മുഖ്യമന്ത്രിയോട് മാത്രം ചോദിക്കൂ. പിസി ജോര്‍ജിന് എന്തിനാണ് ബി ജെ പി പിന്തുണ നല്‍കുന്നത് എന്ന് സുരേന്ദ്രന്‍ ജിയോട് ചോദിക്കണം. കാര്യം എനിക്കറിയാഞ്ഞിട്ടല്ല. അത് അദ്ദേഹം പറഞ്ഞോളും. എ എന്‍ രാധാകൃഷ്ണന്‍ ജയിച്ചാല്‍ സിനിമ മാറ്റിവെക്കുമെന്ന് പറഞ്ഞിട്ടില്ല. അതെന്റെ കുലമാണ്. കുലം നോക്കിയിട്ടേ ഉള്ളൂ ബാക്കി. ജനങ്ങള്‍ക്ക് വേണ്ടി ആറ് വര്‍ഷം പ്രവര്‍ത്തിച്ചില്ലേ. കെ റെയില്‍ നടപ്പാകില്ല. ജനങ്ങളുടെ നിലവിളിയാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

ഡ്രെസും ഫാഷനും ഏതുമാകട്ടെ...ഷംന ചുമ്മാ പൊളിയാണ്; വൈറല്‍ ചിത്രങ്ങള്‍

English summary
Thrikkakkara By-Election 2022: Actor Suresh Gopi against Kerala Government and LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X