കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജോ ജോസഫ് ചെലവഴിച്ചത് 34,84,839 രൂപ! പാര്‍ട്ടി വിഹിതം ലഭിച്ചില്ല

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് പാര്‍ട്ടി ഫണ്ട് നല്‍കിയില്ല എന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് കളക്ടറേറ്റ് നല്‍കിയ രേഖകളെ ഉദ്ധരിച്ച് മലയാള മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിനും എന്‍ ഡി എ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനും പാര്‍ട്ടി ഫണ്ട് നല്‍കിയതായി കളക്ടറേറ്റില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ രേഖയില്‍ പറയുന്നു എന്നാണ് റിപ്പോര്‍ട്ട്.

സ്ഥാനാര്‍ഥികള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ രേഖ തയാറാക്കുന്നത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ പ്രചാരണത്തിന് ചെലവായതു 36,29,807 രൂപയാണ്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് പ്രചരണത്തിന് ചെലവഴിച്ചത് 34,84,839 രൂപയാണ്. എന്‍ ഡി എ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്റെ പ്രചാരണത്തിന് 31,13,719 രൂപ ചെലവഴിച്ചു എന്നാണ് കണക്ക്.

മൊഞ്ചത്തി പെണ്ണെ ഐമാ റോസ്മീ...; കിടിലന്‍ ചിത്രങ്ങളുമായി താരം

1

ഉമ തോമസിന് 27,40,000 രൂപയാണ് പാര്‍ട്ടി നല്‍കിയത്. 4,13,311 രൂപ സംഭാവനയായും ഉമ തോമസിന് ലഭിച്ചു. ഡോ.ജോ ജോസഫിന് പാര്‍ട്ടി വിഹിതം ലഭിച്ചിട്ടില്ല എന്നും 1,90,000 രൂപ സംഭാവനയായി ലഭിച്ചു എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എ എന്‍ രാധാകൃഷ്ണന് 16,00,052 രൂപയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പാര്‍ട്ടി നല്‍കിയത്.

2

സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ മന്‍മഥന്‍ 1,83,765 രൂപ, ബോസ്‌കോ കളമശേരി 40,718 രൂപ, ജോമോന്‍ ജോസഫ് 15,250, അനില്‍ നായര്‍ 28,508, സി. പി. ദിലീപ് നായര്‍ 1,92,000 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവഴിച്ചത്. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ 40 ലക്ഷം രൂപ വരെയാണ് സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവാക്കാവുന്ന തുക. സിറ്റിംഗ് എം എല്‍ എയായ പി ടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

3

പി ടി തോമസിന്റെ ഭാര്യയായ ഉമ തോമസാണ് യു ഡി എഫിനായി മത്സരിച്ച് മണ്ഡലം നിലനിര്‍ത്തിയത്. 25,016 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലായിരുന്നു ഉമ തോമസിന്റെ വിജയം. ഉമ തോമസ് 72770 വോട്ടുകളാണ് ഉമ നേടിയപ്പോള്‍ 47754 വോട്ടുകളാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫ് നേടിയത്. ബി ജെ പി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന് 12,957 വോട്ടുകളും ലഭിച്ചു. തൃക്കാക്കര മണ്ഡലം രൂപീകരിച്ചതിന് ശേഷം ഉള്ള ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് ഉമ തോമസ് ജയിച്ചിരുന്നത്.

4

2011 ല്‍ ബെന്നി ബഹനാന്‍ 22,406 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. വന്‍ പ്രചരണം കാഴ്ച വെച്ചിരുന്നു എങ്കിലും വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എല്‍ ഡി എഫിന് പ്രതീക്ഷ കൈവെക്കാനായിരുന്നില്ല. 239 ബൂത്തുകളില്‍ എല്‍ ഡി എഫിന് ആകെ ലീഡ് നേടാനായത് 12 ബൂത്തില്‍ മാത്രമായിരുന്നു.

കുട്ടികള്‍ വേണ്ടെന്ന് വെച്ചതിന് അവാര്‍ഡ് നല്‍കാമെന്ന് സദ്ഗുരു; കലക്കന്‍ മറുപടിയുമായി രാംചരണിന്റെ ഭാര്യകുട്ടികള്‍ വേണ്ടെന്ന് വെച്ചതിന് അവാര്‍ഡ് നല്‍കാമെന്ന് സദ്ഗുരു; കലക്കന്‍ മറുപടിയുമായി രാംചരണിന്റെ ഭാര്യ

5

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മണ്ഡലത്തില്‍ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാല്‍ ഫലം എല്‍ ഡി എഫിനും യു ഡി എഫിനും ഒരുപോലെ നിര്‍ണായകമായിരുന്നു. എന്നാല്‍ എല്‍ ഡി എഫിന്റെ കണക്കുകൂട്ടലുകളെ അപ്രസക്തമാക്കുന്നതായിരുന്നു ഉമ തോമസിന്റെ വിജയം. തൃക്കാക്കരയില്‍ അപ്രതീക്ഷിതമായിട്ടാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ജോ ജോസഫിനെ പ്രഖ്യാപിച്ചത്.

കേരളത്തിലാകെ പടര്‍ന്നത് കൊവിഡിന്റെ 11 വകഭേദങ്ങള്‍; കണക്കുകള്‍ ഇങ്ങനെകേരളത്തിലാകെ പടര്‍ന്നത് കൊവിഡിന്റെ 11 വകഭേദങ്ങള്‍; കണക്കുകള്‍ ഇങ്ങനെ

English summary
Thrikkakkara By Election 2022: Joe Joseph spent 34,84,839 rupees on election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X