India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ആവേശം അവസാനലാപ്പിലേക്ക്, ഇന്ന് കൊട്ടിക്കലാശം

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കരയിലെ ഒരുമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കൊട്ടിക്കലാശത്തോടെ ഇന്ന് പരിസമാപ്തി. ഞായറാഴ്ച വൈകുന്നേരത്തെ കൊട്ടിക്കലാശത്തതോടെ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിക്കും. പിന്നെ ഒരു ദിവസം നിശബ്ദ പ്രചരണം. ശേഷം മണ്ഡലം പോളിംഗ് ബൂത്തിലേക്ക്. ഞായറാഴ്ച ആറ് മണി കഴിഞ്ഞാല്‍ തൃക്കാക്കരയില്‍ പുറമേ നിന്ന് വന്ന് ക്യാമ്പ് ചെയ്തിരിക്കുന്ന എല്ലാ നേതാക്കളും മണ്ഡലം വിടണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.

പുറമേ നിന്ന് വന്ന് ക്യാമ്പ് ചെയ്തിരിക്കുന്ന എല്ലാ നേതാക്കളും മണ്ഡലം വിട്ടു എന്ന് ഉറപ്പാക്കേണ്ട ചുമതല തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ്. മണ്ഡലത്തില്‍ സമയ പരിധിയ്ക്ക് ശേഷവും ആരെങ്കിലും തങ്ങുന്നുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ തങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. മണ്ഡലത്തിലേക്ക് വരുന്ന വാഹനങ്ങള്‍ എല്ലാം പോലീസ് പരിശോധനയ്ക്ക് വിധേയമാക്കും.

സിറ്റിംഗ് എം എല്‍ എയായിരുന്ന പി ടി തോമസിന്റെ മരണത്തോടെയാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പി ടി തോമസിന്‍രെ ഭാര്യ ഉമ തോമസ് (യു ഡി എഫ്), ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ജോ ജോസഫ് (എല്‍ ഡി എഫ് ), ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍ ( എന്‍ ഡി എ) എന്നിവരാണ് തൃക്കാക്കരയിലെ പ്രധാന സ്ഥാനാര്‍ത്ഥികള്‍.

ഡ്രെസും ഫാഷനും ഏതുമാകട്ടെ...ഷംന ചുമ്മാ പൊളിയാണ്; വൈറല്‍ ചിത്രങ്ങള്‍

തങ്ങളുടെ സ്ഥാനാര്‍ത്ഥിയ്ക്കായി നാടിളക്കിയുള്ള പ്രചരണമാണ് മൂന്ന് മുന്നണികളും കാഴ്ചവെച്ചത്. എല്‍ ഡി എഫിനായി മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രചരണം നയിച്ചത്. മന്ത്രിമാരും എം എല്‍ എമാരും അദ്ദേഹത്തിനൊപ്പം നിലകൊണ്ടു. യു ഡി എഫിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തി. മണ്ഡലത്തിലുടനീളം യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യവും കോണ്‍ഗ്രസ് ഉറപ്പാക്കി.

അവസാന ലാപ്പില്‍ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും പ്രചരണത്തിനെത്തി. ശനിയാഴ്ച പ്രചാരണത്തിനായി ജിഗ്നേഷ് മേവാനിയെയും കെ പി സി സി രംഗത്തിറക്കി. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനമായിരുന്നു എന്‍ ഡി എയുടെ പ്രചരണത്തെ നയിച്ചത്. ശനിയാഴ്ച സുരേഷ് ഗോപിയെ എത്തിച്ച് ബി ജെ പി പ്രചരണം കളര്‍ഫുള്ളാക്കി. ഇന്ന് പി സി ജോര്‍ജും എന്‍ ഡി എയ്ക്കായി വോട്ട് തേടിയെത്തുന്നുണ്ട്.

മാതു മാപ്പ് പറയുക, മാതൃഭൂമിയിലേക്കൊരു മാര്‍ച്ച് പ്രതീക്ഷിക്കാം; മാതു-ലാല്‍കുമാര്‍ തര്‍ക്കത്തില്‍ വിനു വി ജോണ്‍മാതു മാപ്പ് പറയുക, മാതൃഭൂമിയിലേക്കൊരു മാര്‍ച്ച് പ്രതീക്ഷിക്കാം; മാതു-ലാല്‍കുമാര്‍ തര്‍ക്കത്തില്‍ വിനു വി ജോണ്‍

യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് കാക്കനാട് എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സിന് അടുത്ത് നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് പാലാരിവട്ടം ജങ്ഷനില്‍ കൊട്ടിക്കലാശം നടത്തുക. എല്‍ ഡി എഫ് ആകട്ടെ അതത് ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലാണ് സമാപനം ആഘോഷമാക്കുക. ജോ ജോസഫിന്റെ പര്യടനം ഞായറാഴ്ച രാവിലെ കാക്കനാട് ഓപ്പണ്‍ സ്റ്റേജില്‍ നിന്ന് തുടങ്ങി പാലാരിവട്ടത്ത് അവസാനിക്കും. എന്‍ ഡി എ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്റെ പര്യടനം കാക്കനാട് നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ തുടങ്ങി നാലുമണിയോടെ പാലാരിവട്ടം ജങ്ഷനില്‍ സമാപിക്കും.

English summary
Thrikkakkara By-Election 2022: the campaign will end sunday evening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X