Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ തോമസിന്റെ വിജയത്തിന് പ്രാർത്ഥന; ഇരുമുട്ടികെട്ടുമായി എൽദോസ് കുന്നപ്പിള്ളി ശബരിമലയിൽ

ശബരിമല: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് വേണ്ടി പ്രാര്‍ത്ഥന നടത്തി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. ഉമ തോമസിന്റെ വിജയത്തിന് വേണ്ടി ശബരിമലയില്‍ എത്തിയാണ് എല്‍ദോസ് കുന്നപ്പള്ളി പ്രാര്‍ത്ഥന നടത്തിയത്. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹം ശബരിമലയില്‍ എത്തിയത്. മകന്‍ സെബാസ്റ്റ്യനും രണ്ട് സുഹൃത്തുക്കളും അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫും യുഡിഎഫും തിരക്കുപിടിച്ച പ്രചാരണം നടത്തുന്നതിനിടയിലാണ് എല്‍ദോസ് കുന്നപ്പിള്ളി യുടെ ശബരിമല ദര്‍ശനം.ഡിസിസി ഉപാദ്ധ്യക്ഷന്‍ കൂടിയാണ് എല്‍ദോസ് കുന്നപ്പള്ളി. ഇരുമുടിക്കെട്ടുമായി മലയിലെത്തിയ എല്‍ദോസ് രാവിലെ ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് വിശ്രമിച്ച ശേഷമാണ് മലയിറങ്ങിയത്. നേരത്തെയും എല്‍ദോസ് മല കയറിയിട്ടുണ്ട്. ജില്ലാപ്രസിഡന്റായിരുക്കുമ്പോള്‍ കലക്ടര്‍ രാജമാണിക്യത്തിനൊപ്പം എല്‍ദോസ് കുന്നപ്പിള്ളി മല കയറിയിട്ടുണ്ട്. ഇത് ആറാം തവണയാണ് അദ്ദേഹം മല കയറുന്നത്.

 eldhoskunnappilly-

അതേസമയം, തൃക്കാക്കരയില്‍ വിജയിക്കുമെന്നുതന്നെയാണ് ഇരുമുന്നണികളും പറയുന്നത്. തൃക്കാക്കരയിലെ പഴയ കണക്കുക്കള്‍ മറന്നുകളയണമെന്നും എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ തൃക്കാക്കര എന്തുവില കൊടുത്തും പിടിച്ചെടുക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഉപതിരഞ്ഞെടുപ്പില്‍ കേരളം ആഗ്രഹിക്കുന്ന തരത്തില്‍ തന്നെ തൃക്കാക്കര മണ്ഡലത്തിലെ ജനങ്ങള്‍ പ്രതികരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. എല്‍ഡിഎഫ് കണ്‍വീനറായ ഇ.പി.ജയരാജനാണ് തൃക്കാക്കരയിലെ ഏകോപന ചുമതല. തൃക്കാക്കരയിലെ വിജയം എല്‍ഡിഎഫിന് നിര്‍ണായകമാണ്. തൃക്കാക്കരയില്‍ വിജയിക്കുകയാണെങ്കില്‍ എല്‍ഡിഎഫിന്റെ സീറ്റുകളുടെ എണ്ണം 100ലെത്തും. ഡോ. ജോ ജോസഫാണ് തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

അതേസമയം, കഴിഞ്ഞ ദിവസം ഉമ തോമസിന് വോട്ടുതേടി ശശി തരൂര്‍ എംപി രം?ഗത്തിരങ്ങിയിരുന്നു. കെ വി തോമസിനെതിരെ തരൂര്‍ വിമര്‍ശനം നടത്തുകയും ചെയ്തു. പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കുന്ന സമയത്ത് പാര്‍ട്ടിയോട് കൂറ് പുലര്‍ത്തണം എന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടി അഭിപ്രായങ്ങളോട് യോജിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പാര്‍ട്ടി വിടുന്നത് തന്നെയാണ് നല്ലതെന്നും . കെ വി തോമസല്ല, പി ടി തോമസാണ് തൃക്കാക്കരയില്‍ സ്വാധീനം ചെലുത്തുാന്‍ പോകുന്നതെന്നും തരൂര്‍ പറഞ്ഞു. ഉമ തോമസിനെ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്നതില്‍ പി ടി തോമസ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഉമ തോമസിനെ തന്നെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഉമ തോമസിനെ മത്സരിപ്പിച്ചാല്‍ കൂടുതല്‍ വോട്ടുകള്‍ നോടാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

ഇതോടെ കെ വി തോമസ് പാര്‍ട്ടിയോട് കൂടുതല്‍ ഇടഞ്ഞു. തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം അദ്ദേഹം വേദി പങ്കിട്ടു. ഇതോടെ അദ്ദേഹത്തെ കോണ്‍?ഗ്രസില്‍ നിന്നും പുറത്താക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+