Get Updates
Get notified of breaking news, exclusive insights, and must-see stories!

'അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു, ഇത് പരാജയ ഭീതി'; യു ഡി എഫിനെ കുറ്റപ്പെടുത്തി സി പി എം

കൊച്ചി: വരാനിരിക്കുന്ന തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വലതുപക്ഷത്തിനെതിരെ പ്രതികരിച്ച് സി പി എം. യു ഡി എഫിന് തെരഞ്ഞെടുപ്പ് പരാജയ ഭീതി ആണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി രാജീവും എം സ്വരാജും വ്യക്തമാക്കി.

നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ തെറ്റായ രീതിയിലാണ് യു ഡി എഫ് കൈകാര്യം ചെയ്യുന്നതെന്നും ഇരുവരും ആരോപിച്ചു. അശ്ലീല വീഡിയോ കോൺഗ്രസ് നേതാക്കളുടെ ചിത്രമുള്ള പ്രൊഫൈലിൽ നിന്ന് ഷെയർ ചെയ്യുകയാണെന്നും പി രാജീവും എം സ്വരാജും കുറ്റപ്പെടുത്തി.

cpm

കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് വലിയ അക്രമമാണ്. ഒരു പാർട്ടിയും സ്വീകരിക്കാത്ത നടപടിയാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഇതൊക്കെ പരാജയ ഭീതി മുന്നിൽ കണ്ട് ഉണ്ടാകുന്നതാണ്. ഇതിന് പിന്നാലെ സി പി എം എം പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. ഇത്തരം പ്രതികരണങ്ങളിൽ പാർട്ടിക്ക് എതിരെ യു ഡി എഫ് നേതാക്കൾ തന്നെ പ്രതികരിച്ചു രംഗത്ത് വരണം എന്ന് പി രാജീവ് ആവശ്യപ്പെട്ടു.

അതേസമയത്ത് അത് എം സ്വരാജ് പ്രതികരണം ഇങ്ങനെ ; - 'കേരളത്തിൽ സൈബർ ക്രിമിനലുകൾ കോൺഗ്രസ് തീറ്റി പോറ്റുകയാണ്. അതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. കോൺഗ്രസ് നേതാക്കൾ ഇവരെ ഉച്ചഭാഷിണികൾ ആയി ഉപയോഗിക്കുന്നു.

ഇക്കാര്യം വി എം സുധീരൻ തന്നെ നേരത്തെ പറഞ്ഞിട്ടുളളതാണ്. സ്റ്റീഫൻ ജോൺ , ഗീതാ പി ജോൺ എന്നീ ആളുകളുടെയും ഞാൻ ആലങ്ങാടൻ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയും ആണ് ഇത്തരത്തിൽ അപകീർത്തിപ്പെടുത്ത പരമാർശം ഉണ്ടാകുന്നത്.

സൂപ്പറെന്ന് ആരാധകരുടെ കമന്റ്; കറുപ്പിൽ തിളങ്ങി ഇതാ ജുവൽ മേരി; ചിത്രങ്ങൾ കാണാം

എന്നാൽ, സി പി എം പരാതി നൽകിയ ശേഷം വീഡിയോ ഷെയർ ചെയ്യരുത് എന്ന് കോൺഗ്രസ് ഗ്രൂപ്പുകളിൽ നിർദ്ദേശം വന്നു. കോൺഗ്രസ്സ് നേതൃത്വം അറിയാതെ ഇത്തരം സംഭവം നടക്കില്ല'. അതേസമയം, വിഷയത്തിൽ പ്രതികരിച്ച് ഡി വൈ എഫ്‌ ഐയും രംഗത്തു വന്നു. തൃക്കാക്കരയിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരണം കോണ്‍ഗ്രസ് കാലാകാലങ്ങളായി പയറ്റി തെളിഞ്ഞ നെറികെട്ട രാഷ്ട്രീയത്തിന്റെ സ്വതസിദ്ധമായ തെരഞ്ഞെടുപ്പ് പ്രചാരണ വേലകളില്‍ ഒന്ന് മാത്രം ആണെന്ന് ഡി വൈ എഫ്‌ ഐ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+