India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഡോ ജോ നിങ്ങള്‍ നല്ലൊരു മനുഷ്യനാണ്, ഒരു കോണ്‍ഗ്രസുകാരനും വ്യക്തിവിരോധമില്ലാത്ത മനുഷ്യന്‍; കുറിപ്പ്

Google Oneindia Malayalam News

കൊച്ചി: ആവേശകരമായ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിക്കുകയാണ് ചെയ്തത്. യു ഡി എഫ് പ്രതീക്ഷിക്കാത്ത ആത്ര ഭൂരിപക്ഷമാണ് ഉമ തോമസ് തൃക്കാക്കരയില്‍ നിന്ന് സ്വന്തമാക്കിയത്. വലിയ പ്രചാരണ പരിപാടികളാണ് എല്ലാ മുന്നണികളും തിരഞ്ഞെടുപ്പ് പ്രമാണിച്ച് നടത്തി വന്നത്. സൈബര്‍ ലോകത്തും പ്രചാരണ പരിപാടികള്‍ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല.

1

സ്ഥാനാര്‍ത്ഥികളുടെയും നേതാക്കളുടെയും നാക്കുപിഴകളും അബദ്ധങ്ങളും ആയുധമാക്കി ഇടതും വലതും തിരഞ്ഞെടുപ്പ് കളത്തില്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ കോണ്‍ഗ്രസ് സൈബര്‍ ടീം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പ് വൈറലാകുകയാണ്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ കുറിച്ചുള്ള കുറിപ്പായിരുന്നു അത്.

2

താങ്കള്‍ നല്ലൊരു മനുഷ്യനാണ് പച്ചയായ മനുഷ്യന്‍ എന്ന കോണ്‍ഗ്രസ് സൈബര്‍ ടീം കുറിപ്പില്‍ പറയുന്നു. ഡോ ജോ ജോസഫ് ഒരു നിഷ്‌കളങ്കന്‍ ആയിരുന്നിരിക്കാം... കാരണം അദ്ദേഹത്തിന്റെ വാക്കുകളില്‍ നാക്ക് പിഴകള്‍ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ സംസാരങ്ങളില്‍ പെരുമാറ്റങ്ങളില്‍ ഒരു തിടുക്കം ആവലാതി നമ്മള്‍ കണ്ടിട്ടുണ്ട്.,.. താങ്കള്‍ നല്ലൊരു മനുഷ്യനാണെന്ന് കുറിപ്പില്‍ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

3

ഡോ ജോ ജോസഫ് ഒരു നിഷ്‌കളങ്കന്‍ ആയിരുന്നിരിക്കാം... കാരണം അദ്ദേഹത്തിന്റെ വാക്കുകളില്‍ നാക്ക് പിഴകള്‍ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ സംസാരങ്ങളില്‍ പെരുമാറ്റങ്ങളില്‍ ഒരു തിടുക്കം ആവലാതി നമ്മള്‍ കണ്ടിട്ടുണ്ട്.,.. താങ്കള്‍ നല്ലൊരു മനുഷ്യനാണ്...പച്ചയായ മനുഷ്യന്‍.

4

രാഷ്ട്രീയ എതിരാളി എന്നതില്‍ കവിഞ്ഞു ഒരു കോണ്‍ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യന്‍ അപമാന ഭാരത്താല്‍ തല കുനിച്ചല്ല തല നിവര്‍ത്തി അഭിമാനത്തോടെ ജീവിക്കുക. ഈ മണ്ണ് ജയിച്ചവന്റെ മാത്രമല്ല തോറ്റവന്റേത് കൂടിയാണ് നിങ്ങള്‍ നല്ലൊരു മനുഷ്യനാണ് നിങ്ങളെ വേദന അനുഭവിക്കുന്നവര്‍ക്ക് ആവശ്യമുണ്ട് ഡോ ജോ ജോസഫ് .

5

എന്തെങ്കിലു ഞങ്ങളുടെ വശത്തു നിന്ന് വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു ,അതാണ് ഞങ്ങളുടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്‌കാരവും ഞങ്ങളെ പഠിപ്പിച്ചതും . ദൈവം നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ പ്രവര്‍ത്തങ്ങളെയും അനുഗ്രഹിക്കട്ടെ- കോണ്‍ഗ്രസ് സൈബര്‍ ടീം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

6

അതേസമയം, കോണ്‍ഗ്രസ് സൈബര്‍ ടീം പങ്കുവച്ച ീ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എതിര്‍ സ്ഥാനാര്‍ത്ഥികളോട് കോണ്‍ഗ്രസ് സൈബര്‍ ടീം സ്വീകരിച്ച നിലപാടിനെ അഭിനന്ദിച്ചാണ് മിക്കയാളുകളും കമന്റ് ചെയ്തിരിക്കുന്നത്. ചില കമന്റുകള്‍ ഇങ്ങനെയാണ്.

7

ഇലക്ഷന്‍ കഴിഞ്ഞു.. ഉമാതോമസ് വിജയിച്ചു.. മുഖ്യ എതിരാളിയായ ഡോ ജോ ജോസഫ് പരാജയപ്പെട്ടു.. മത്സരത്തില്‍ ഒരാളേ വിജയിക്കൂ.. ബാക്കി എല്ലാവരും പരാജയപ്പെടും.. രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും ഒന്നും കിട്ടിയിട്ട് കാര്യമൊന്നുമില്ല.. സാധാരണ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്നും വ്യത്യസ്തമായി അദ്ദേത്തിന്റെ ചില സംസാരശൈലികളും ആക്ഷനുകളും ഒക്കെ കാണുന്നവരില്‍ കുറച്ചൊക്കെ ചിരി പടര്‍ത്തിയെങ്കിലും നിഷ്‌ക്കളങ്കനായ, രാഷ്ട്രീയത്തിന്റെ തന്ത്രങ്ങളും കുതന്ത്രങ്ങളും ഒന്നും അറിയാത്ത, ഒരു സാധാരണക്കാരന്റെ രീതിയായേ എനിക്ക് തോന്നിയുള്ളു.

8

ഫലപ്രഖ്യാപനം വന്നതോട് കൂടി അദ്ദേഹം അദ്ദേഹത്തിന്റെ കര്‍മ്മമേഖലയായ ആതുര സേവന രംഗത്തേക്ക് തിരിച്ചുപോയിരിക്കുന്നു..
പ്രഗത്ഭനായ ഒരു ഡോക്ടര്‍, അദ്ദേഹത്തിന്റെ സേവനം ഇനിയും സാധാരണ ജനങ്ങള്‍ക്ക് ആവശ്യമുണ്ട്,.. ഇനിയും അദ്ദേഹത്തിന്റെ കര്‍മ്മ പദത്തില്‍ തിളങ്ങട്ടെ എന്ന് നമുക്ക് ആശംസിക്കാം-ഒരാള്‍ കമന്റായി കുറിച്ചു.

'അത്തരമൊരു ആശങ്ക അതിജീവിത ഉന്നയിച്ചതില്‍ എന്താണ് തെറ്റ്: സാധരണക്കാരന് ഈ ആനുകൂല്യം കിട്ടുമോ'അത്തരമൊരു ആശങ്ക അതിജീവിത ഉന്നയിച്ചതില്‍ എന്താണ് തെറ്റ്: സാധരണക്കാരന് ഈ ആനുകൂല്യം കിട്ടുമോ

English summary
Thrikkakkara Byelection: A Note shared by Congress Cyber ​​Team about Dr. Jo Joseph Goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X