Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് എല്ലാ പാര്‍ട്ടിക്കാരും അദ്ദേഹത്തിന് സ്വീകരണം നല്‍കി; ജോ ജോസഫിനെ പുകഴ്ത്തി ഇപി ജയരാജന്‍

കൊച്ചി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ. ജോ ജോസഫ് വന്നതോടെ കോണ്‍ഗ്രസ് വിറച്ചുപോയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ക്യാപ്റ്റനായിരുന്നു ജോ ജോസഫ് എന്നും അദ്ദേഹം പറഞ്ഞു.

'പൊതു- സാമൂഹ്യ രംഗത്ത് നിറഞ്ഞുപ്രവര്‍ത്തിക്കുന്ന ആളാണ് ഡോ. ജോസഫ്. കഴിഞ്ഞ വെള്ളപ്പൊക്കത്തിന്റെ സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. എല്ലാ പാര്‍ട്ടിക്കാരും അന്ന് അദ്ദേഹത്തിന് സ്വീകരണം നല്‍കിയിരുന്നു,' ജയരാജന്‍ പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് നിര്‍ണായകമായ പോരാട്ടമാണ്. ജോ ജോസഫ് വിജയിക്കുകയാണെങ്കില്‍ എല്‍ഡിഎഫിന്റെ സീറ്റ് നൂറിലെത്തും.

epjayarajan

തൃക്കാക്കരയില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തിയിരുന്നു. സഭയുടെ പ്രതിനിധിയാണ് ജോ ജോസഫ് എന്ന വിമര്‍ശനത്തിന് പിണറായി മറുപടി പറഞ്ഞിരുന്നു. ജോ ജോസഫ് സഭയുടെ പ്രതിനിധിയാണ് തൃക്കാക്കര തിരഞ്ഞെടുത്തയക്കുന്ന നിയമസഭയുടെ പ്രതിനിധി എന്നായിരുന്നു പിണറായി പറഞ്ഞത്. തൃക്കാക്കരയില്‍ കഴിഞ്ഞതവണ പറ്റിയ അബദ്ധം തിരുത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരിക്കിയിരുന്നു.

പി ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പി ടി യെ തൃക്കാക്കരക്കാര്‍ക്ക് അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഭൂരിപക്ഷം വര്‍ധിപ്പിപ്പ് ജനങ്ങള്‍ ജയിപ്പിച്ചത്. തൃക്കാക്കരയില്‍ നടക്കുന്നത് സഹതാപത്തിന്റെ പോരാട്ടമല്ല. രാഷ്ട്രീയ പോരാട്ടമാണ്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സൗഭാഗ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിന്ദ്യവും ക്രൂരവും ആണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ സ്ഥാനത്തിരുന്ന് പറയാന്‍ പാടില്ലാത്തതാണ് പിണറായി പറഞ്ഞതെന്നും നിയമസഭയിലെ യുഡിഎഫ് കുന്തമായിരുന്നു പി.ടി.തോമസെന്നും സതീശന്‍ പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ അന്തിമ വോട്ടര്‍പട്ടിക പ്രകാരം ആകെ 1,96,805 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 95,274 പുരുഷന്മാരും 1,01,530 വനിതാ വോട്ടര്‍മാരുമാണ്. ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറാണ് മണ്ഡലത്തിലുള്ളത്. മണ്ഡലത്തിലുള്ള സര്‍വീസ് വോട്ടുകളുടെ എണ്ണം 83 ആണ്, ഇതില്‍ 69 പുരുഷന്മാരും 14 സ്ത്രീകളുമാണ് ഉള്ളത്. 222 പ്രവാസി വോട്ടര്‍മാരാണ് ഉള്ളത്. അതില്‍ 167 പുരുഷന്‍മാരും, 55 സ്ത്രീകളുമാണുള്ളത്. മെയ് 31നാണ് തിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+