Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര സ്വർണ്ണക്കടത്ത് കേസ്; അറസ്റ്റിലായ ഷാബിൻ ഡിവൈഎഫ്ഐ നേതാവെന്ന് വിഡി സതീശൻ

തിരുവനന്തപുരം; തൃക്കാക്കര സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഷാബിൻ ഡി വൈ എഫ് ഐ നേതാവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവിടുത്തെ സി പി എം ലോക്കൽ കമ്മിറ്റി നേതാക്കന്മാരുമായി ഒരുമിച്ചാണ് ഷാബിൻ പ്രവർത്തിക്കുന്നത്. ലീഗ് നേതാവ് എഎ ഇബ്രാഹിം കുട്ടിയ്ക്ക് കേസിൽ എന്തെങ്കിലും പങ്കുണ്ടെന്നോ അദ്ദേഹം കുറ്റവാളിയാണെന്നോ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പറഞ്ഞിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.

vdsatheesan

മക്കൾ ചെയ്ത കുറ്റത്തിന് പിതാവ് ജയിലിൽ പോകണമെങ്കിൽ ഇവിടെ ആരാകും ആദ്യം ജയിലിൽ പോകേണ്ടതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോയെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഇറച്ചി വെട്ടുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ കേസിൽ തൃക്കാക്കര നഗരസഭ വൈസ് ചെയർമാനും മുസ്ലീം ലീഗ് നേതാവുമായ എഎ ഇബ്രാഹിം കുട്ടിയുടെ മകൻ ഷാബിനായിരുന്നു അറസ്റ്റിലായത്. രണ്ട് കിലോയോളം സ്വർണം കടത്തിയ കേസിലായിരുന്നു അറസ്റ്റ്.

അതിനിടെ സില്‍വര്‍ ലൈനിലെ സർക്കാർ സംവാദത്തെ വിഡി സതീശൻ പരിഹസിച്ചു. പദ്ധതിയില്‍ സര്‍ക്കാര്‍ കെട്ടിപ്പൊക്കിയ വന്‍മതിലുകളെല്ലാം ഇന്നലത്തെ സംവാദത്തോടെ പൊളിഞ്ഞു വീണുവെന്ന് സതീശൻ പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും പറഞ്ഞ കാര്യങ്ങളാണ് പരിണിതപ്രജ്ഞനായ ഡോ. ആര്‍.വി.ജി മേനോന്‍ ഇന്നലത്തെ സംവാദത്തില്‍ പറഞ്ഞത്. സില്‍വര്‍ ലൈനിനു വേണ്ടി വാദിക്കാന്‍ വന്നവര്‍ അവസാനം കൂറ് മാറി. സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ വന്നവര്‍ക്ക് കല്ലിടുന്നതിന് എതിരെ പറയേണ്ടി വന്നു. സാധാരണക്കാരന്റെ പൊതുഗതാഗത സംവിധാനമായ കെ എസ് ആർ ടി സിയെ തകര്‍ത്ത് വരേണ്യവര്‍ഗത്തിന് വേണ്ടി സില്‍വര്‍ ലൈന്‍ ഒരുക്കുന്നത് എന്ത് ഇടതുപക്ഷ സമീപനമാണെന്ന് വി ഡി സതീശൻ ചോദിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോഴും പെരിയയില്‍ ഞങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നവരെ രക്ഷിക്കാന്‍ സുപ്രിം കോടതിയില്‍ പോയതിന് 24.5 ലക്ഷം രൂപ അഭിഭാഷകന് കൊടുക്കാന്‍ സര്‍ക്കാരിന് പണമുണ്ടെന്നും സതീശൻ വിമർശിച്ചു.

Recommended Video

cmsvideo
    വിജയ് ബാബു കീഴടങ്ങാതെ വേറെ വഴിയില്ലെന്ന് കമ്മീഷണര്‍

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ നേതൃത്വം പ്രഖ്യാപിക്കുമെന്നും ഇക്കാര്യത്തിൽ കൂടിയാലോചന നടക്കുകയാണെന്നും വിഡി സതീശൻ വ്യക്തമാക്കി. അതിനിടെ താൻ ഭീഷണിപ്പെടുത്തിയെങ്കിൽ അത് എന്താണെന്ന് കെ വി തോമസ് വ്യക്തമാക്കണമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. കെ വി തോമസിനെതിരായ നടപടി സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+