കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ ബാബുവിനെതിരെ പി രാജീവ്; തൃപ്പൂണിത്തുറയില്‍ പോരാട്ടം കനക്കും

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: ബാര്‍ കോഴക്കേസില്‍ അഴിമതി ആരോപണ വിധേയനായ കെ ബാബുവിന്റെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എറണാകുളം ജില്ലയിലെ സിപിഎം സാധ്യതാ പട്ടികയിലാണ് പി രാജീവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍ എംപി കൂടിയായ രാജീവ് കെ ബാബുവിനതിരായ ശക്തനായ സ്ഥാനാര്‍ഥിയായിരിക്കും. പാര്‍ലിമെന്റ് അംഗമായിരിക്കെ രാജീവിന്റെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും എല്ലാ രാഷ്ട്രീയ നേതാക്കളും ഒരേപോലെ അംഗീകരിക്കുന്നതാണ്. ജില്ലയില്‍ മികച്ച ജനപിന്തുണയുള്ള രാജീവിന് വലിയൊരു സുഹൃദ് വലയവുമുണ്ട്. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായ തൃപ്പൂണിത്തുറയില്‍ അഴിമതി ആരോപണ വിധേയനായ കെ ബാബുവിന് വോട്ടുകൊടുക്കാന്‍ വോട്ടര്‍മാര്‍ മടിച്ചാല്‍ സിപിഎമ്മിന് അട്ടിമറിജയം പിടിച്ചെടുക്കാനാകും.

p-rajeev

ജില്ലയിലെ കുന്നത്തുനാട്, പിറവം സീറ്റുകള്‍ ഒഴിച്ചിട്ടാണ് സിപിഎം ആദ്യ പട്ടിക തയ്യാറാക്കിയത്. കുന്നത്തുനാട്ടില്‍ കലാഭവന്‍ മണി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, മണിയുടെ അകാലവിയോഗത്തില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം.

കൊച്ചിയില്‍ കെ.ജെ മാക്‌സി അല്ലെങ്കില്‍ ഡോ.ജെ.ജേക്കബ്. തൃക്കാക്കരയില്‍ മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിനൊപ്പം സി.എം ദിനേശ്മണിയുടേയും കെ.എന്‍ ഉണ്ണിക്കൃഷ്ണന്റേയും പേരും പട്ടികയിലുണ്ട്. എറണാകുളത്ത് എം.അനില്‍കുമാര്‍, ആലുവയില്‍ വി.സലീം. കളമശ്ശേരിയില്‍ കെ. ചന്ദ്രന്‍പിള്ള, സക്കീര്‍ ഹുസൈന്‍, എ.എം യൂസഫ് എന്നീ പേരുകളുമുണ്ട്. എസ് ശര്‍മ വൈപ്പിനില്‍ തന്നെ സ്ഥാനാര്‍ത്ഥിയാവും. പെരുമ്പാവൂരില്‍ സാജു പോള്‍, എംസി മോഹനന്‍ സ്ഥാനാര്‍ഥിയാകും.

English summary
Thrippunithura assembly election; P Rajeev to be contest against minister K Babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X