പ്രതിഷേധം കണ്ട് 'തൃപ്തിയടഞ്ഞു'; ഒടുവില്‍ മടങ്ങിപ്പോവാന്‍ തയ്യാറായി തൃപ്തി ദേശായി
നെടുമ്പാശ്ശേരി: ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായി ഇന്ന് തന്നെ മടങ്ങുമെന്ന് പോലീസ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നിലെ കടുത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് തൃപ്തി മടങ്ങുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ 12 മണിക്കൂറോളമായി പുറത്തിറങ്ങാന്‍ കഴിയാതെ വിമാനത്താവളത്തിനുള്ളില്‍ കഴിയുകയാണ് തൃപ്തി ദേശായി.
പ്രതിഷേധക്കാരുടെ സാന്നിധ്യം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിലയില്‍ എത്തിയതിനെ തുടര്‍ന്ന് പോലീസ് നിരവധി തവണ തൃപ്തി ദേശായിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അവര്‍ മടങ്ങാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ പോയാലും ഈ മണ്ഡല കാലം അവസാനിക്കുന്നതിന് മുമ്പ് വീണ്ടും എത്തുമെന്ന് തൃപ്തി വ്യക്തമാക്കുന്നു.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബിജെപിയുമായോ കോണ്‍ഗ്രസ്സുമായോ ഒരു ബന്ധവുമില്ല. സ്ത്രീകളുടെ പക്ഷത്താണ് ഞാന്‍ നിലനില്‍ക്കുന്നത്. അഞ്ച് വര്‍ഷമായി ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു. രാത്രി ഒമ്പതരോടെയായിരിക്കും തൃപ്തി പൂനയിലേക്ക് മടങ്ങുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
അതിനിടെ തൃപ്തി ദേശായിയുടെ പൂനൈയിലെ വീടിന് മുന്നില്‍ അയ്യപ്പ വിശ്വാസികളുടെ പ്രതിഷേധം നടക്കുകയാണ്. ആചാര ലംഘനം നടത്താതെ തൃപ്തി ദേശായി മടങ്ങിയെത്തിയാലെ പ്രതിഷേധം അവസാനിപ്പിക്കൂ എന്നാണ് പ്രതിഷേധക്കാര്‍ അറിയിക്കുന്നത്.












Click it and Unblock the Notifications