കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലേക്ക് മണ്ഡലകാലത്ത് എത്തും.. തീയതി അറിയിച്ച് തൃപ്തി ദേശായി

  • By Aami Madhu
Google Oneindia Malayalam News

യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ തുലാമാസ പൂജയ്ക്ക് നടതുറന്നപ്പോള്‍ നിരവധി യുവതികള്‍ ശബരിമലയില്‍ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ക്കെല്ലാം മടങ്ങേണ്ടി വന്നിരുന്നു. ചിത്തിര ആട്ട പൂജയ്ക്കായി നവംബര്‍ അഞ്ചിന് നട തുറന്നപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.എന്നാല്‍ മണ്ഡലകാലത്ത് എന്തൊക്കെ സംഭവിച്ചാലും ശബരിമലയില്‍ എത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഭൂമാതാ ബ്രിഗേഡ് സ്ഥാപക തൃപ്തി ദേശായി.

sabarimalathripathy-1541487191

മണ്ഡലകാല പൂജയ്ക്കായി നട തുറന്നാല്‍ ആദ്യ നാളുകളില്‍ തന്നെ എത്തണമെന്നാണ് കണക്കാക്കുന്നത്. 17ാം തീയതിയാണ് നടതുറക്കുന്നത്. അന്ന് തന്നെ വരണമെന്നാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നതെന്നും തൃപ്തി ദേശായി വ്യക്തമാക്കി. സുരക്ഷ ഒരുക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പോലീസിനും കത്ത് നല്‍കുമെന്നും അവര്‍ പറഞ്ഞു.

സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി വന്ന ശേഷവും അവരെ കടത്തി വിടാതിരിക്കുന്നത് കോടതി അലക്ഷ്യമാണെന്ന് നേരത്തേ അവര്‍ വ്യക്തമാക്കിയിരുന്നു. ലിംഗ വിവേചനത്തിനെതിരെ പോരാടുന്ന ഭൂമാത ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ് തൃപ്തി ദേശായി. മഹാരാഷ്ട്രയിലെ ശനിശിംഘ്നാപൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് നിലനിന്നിരുന്ന വിലക്കിനെതിരെയാ പോരാട്ടങ്ങളിലൂടെയാണ് തൃപ്തി ശ്രദ്ധയാകർഷിക്കുന്നത്. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ശനിശിംഘ്നാപൂർ, ഹാജി അലി ദർഗ, ത്രൈയംബകേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ സ്ത്രീ പ്രവേശനം സാധ്യമാവുകയായിരുന്നു.

English summary
thripthi desai to visit sabarimala soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X