Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരക്ഷ ഒരുക്കിയില്ലേങ്കിലും ശബരിമലയില്‍ എത്തുമെന്ന് തൃപ്തി.. പിന്നാലെ കയറാന്‍ 800 യുവതികള്‍

മഹാരാഷ്ട്രയിലെ ശനി ശിഖ്നാപൂര്‍ ക്ഷേത്രം, നാസിക്കിലെ ത്രൈയംബകേശ്വര്‍ ക്ഷേത്രം, പൂനെ കോലാപൂര്‍ മഹാലക്ഷ്മി ക്ഷേത്രം , മഹാരാഷ്ട്രയിലെ ഹാജി അലി ദര്‍ഗ സ്ത്രീകള്‍ക്ക് വിലക്ക് കല്‍പ്പിച്ചിട്ടുള്ള ഇവിങ്ങളില്‍ എല്ലാം പോരാട്ടത്തിലൂടെ ജയിച്ച് മുന്നേറി സ്ത്രീപ്രവേശനം സാധ്യമാക്കിയ ആളാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. അതുകൊണ്ട് തന്നെ സുപ്രീം കോടതി വിധി അനുകൂലമായ സാഹചര്യത്തില്‍ രണ്ടും കല്‍പ്പിച്ച് ശബരിമലയിലും സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്ന് പ്രവേശനത്തിന് എത്തുമെന്ന് അവര്‍ വ്യക്തമാക്കി കഴിഞ്ഞു.

മണ്ഡല മകരവിളക്ക് പൂജയ്ക്കായി നട തുറക്കുന്ന ശനിയാഴ്ച തന്നെ ശബരിമലയില്‍ എത്തുമെന്നാണ് തൃപ്തിയുടെ പ്രഖ്യാപനം. തനിക്കും സംഘത്തിനും സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ മുഖ്യമന്ത്രിക്കും പോലീസിനും കത്തയക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തൃപ്തി ദേശായിക്കും സംഘത്തിനും പ്രത്യേകം സുരക്ഷ നല്‍കാന്‍ കഴിയില്ലെന്നാണ് പോലീസ് നിലപാട്. അതേസമയം എന്തൊക്കെ സംഭവിച്ചാലും ശബരിമലയില്‍ എത്തുമെന്നാണ് തൃപ്തിയുടെ നിലപാട്. വിവരങ്ങള്‍ ഇങ്ങനെ

 പ്രത്യേകം കത്ത്

പ്രത്യേകം കത്ത്

ശബരിമല ദര്‍ശനത്തിന് എത്തുന്ന തനിക്കും ആറംഗ സംഘത്തിനും സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പോലീസിനും മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു. താന്‍ ഉള്‍പ്പെടെയുള്ളവര്‍ ശബരിമലയില്‍ ശനിയാഴ്ച ദര്‍ശനത്തിന് എത്തുമെന്നും സംഘത്തിന്‍റെ യാത്ര, താമസം, സുരക്ഷ ഉള്‍പ്പെടെ എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നുമായിരുന്നു കത്തില്‍ ആവശ്യപ്പെട്ടത്.

കഴിയില്ലെന്ന് പോലീസ്

കഴിയില്ലെന്ന് പോലീസ്

എന്നാല്‍ തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന സാധാരണ സുരക്ഷയില്‍ കൂടുതല്‍ ഒന്നും തൃപ്തി ദേശായിക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു തൃപ്തിയുടെ ആവശ്യത്തിനുള്ള പോലീസിന്‍റെ പ്രതികരണം. അതേസമയം തൃപ്തി ദേശായിയുടെ കത്തിന് മറുപടി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ പോലീസിന് മറുപടിയുമായി എത്തിയിരിക്കുകയാണ് തൃപ്തി ദേശായി.

മറുപടിയുമായി തൃപ്തി

മറുപടിയുമായി തൃപ്തി

സര്‍ക്കാരും പോലീസും സുരക്ഷ നല്‍കിയില്ലേങ്കിലും പേടിച്ച് പിന്‍മാറാന്‍ ഒരുക്കമല്ലെന്ന് തൃപ്തി ദേശായി പറഞഅഞു. ഈ മണ്ഡലകാലത്ത് തന്നെ ദര്‍ശനം നടത്തിം. ഏഴ് സ്ത്രീകള്‍ ഒരുമിച്ച് വരുന്നത് കൊണ്ടാണ് പോലീസിനോട് പ്രത്യേക സുരക്ഷ ചോദിച്ചത്. വധഭീഷണിയടക്കം നില്‍വില്‍ ഉണ്ട്.

വന്നിരിക്കും

വന്നിരിക്കും

ഇതൊക്കെ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനും പോലീസിനും കത്തയച്ചിരുന്നു. എന്നാല്‍ കേരളസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇതുവരെ തനിക്ക് മറുപടിയൊന്നും ലഭിച്ചിട്ടില്ല. അതേസമയം മറുപടി ലഭിച്ചില്ലെന്ന് കരുതി ദര്‍ശനം നടത്താതിരിക്കില്ല. ദര്‍ശനത്തിന് എത്തുമെന്നും ദര്‍ശനം നടത്തിയ ശേഷം മാത്രമേ തിരിച്ച് മഹരാഷ്ട്രയിലേക്ക് വിമാനം കയറൂവെന്നും തൃപ്തി വ്യക്തമാക്കി.

ഉത്തരവാദിത്തം

ഉത്തരവാദിത്തം

അതേസമയം എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം കേരള സര്‍ക്കാരിനാണെന്നും തൃപ്തി ദേശായി പറഞ്ഞു. അതേസമയം ഇത്തവണ മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിനായി 800 സ്ത്രീകള്‍ എത്തുമെന്നാണ് വിവരം. ആന്ധ്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്തിരിക്കുന്നത്.

ആന്ധ്രയില്‍ നിന്ന്

ആന്ധ്രയില്‍ നിന്ന്

ഇത് കൂടാതെ ഡല്‍ഹി, ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നും യുവതികള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ സുരക്ഷ മുന്‍കരുതി ഇവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ നിന്ന് എത്ര സ്ത്രീകള്‍ എത്തുമെന്ന കാര്യവും വ്യക്തമല്ല.

പുറത്തുവിട്ടില്ല

പുറത്തുവിട്ടില്ല

മുന്‍പ് സൈറ്റ് വഴി ദര്‍ശനത്തിന് ആയി ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്തവതുടെ എണ്ണം സൈറ്റില്‍ ലഭ്യമായിരുന്നെങ്കിലും ഇപ്പോള്‍ യുവതികളുടെ പേര് വിവരങ്ങള്‍ എല്ലാം നീക്കം ചെയ്തിട്ടുണ്ട്. അതേസമയം ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പുനപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ ജനുവരി 22 ന് വാദം കേള്‍ക്കാന്‍ തിരുമാനിച്ചിന് പിന്നാലെയാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+