തൃപ്പൂണിത്തുറ യുവാവിന്റെ അപകട മരണം: 4 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു
എറണാകുളം; തൃപ്പുണ്ണിത്തുറയിൽ നിർമ്മാണം പൂർത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി മന്ത്രി മുഹമ്മദ് റിയാസ്. എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻറ്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻറ്റ് എൻജിനിയർ, ഓവർസിയർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. കരാറുകാരുടെ ഭാഗത്ത് അശ്രദ്ധ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ തിരുത്തണം. അത് ചെയ്യാത്ത ഉദ്യോഗസ്ഥർക്ക് എതിരെ തലോടൽ നടപടി സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.

ബൈക്ക് യാത്രികൻ കുഴിയിൽ വീണ് മരണപ്പെട്ട സംഭവം ദൗർഭാഗ്യകരമാണ്. അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ കരാറുകാർക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഐ പി സി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പാലം പണി നടക്കുന്ന സ്ഥലങ്ങളിൽ കൃത്യമായ അപകട സൂചനകൾ സ്ഥാപിക്കേണ്ടതാണ്. അപകട സൂചന ബോർഡുകൾ ഇല്ലാത്തതാണ് അപകടത്തിന് വഴിവെച്ചതെന്നും കർശന നടപടി സംഭവത്തിൽ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് പുലർച്ചയാണ് തൃപ്പൂണിത്തുറയിൽ നിർമ്മാണം പൂർത്തിയാകാത്ത പാലത്തിലുണ്ടായ അപകടത്തിൽ വിഷ്ണു എന്ന യുവാവ് മരിച്ചത്. എരൂര്‍ സ്വദേശികളായ വിഷ്ണുവും സുഹൃത്ത് ആദര്‍ശും റോഡ് പണി നടക്കുന്നതറിയാതെ പുലർച്ചെ ബൈക്കിലെത്തിയപ്പോഴായിരുന്നു അപകടം. പാലത്തിന്റെ ഭിത്തിയിൽ ഇടിച്ച് ബൈക്ക് തോട്ടിലേക്ക് വീഴുകയായിരുന്നു.
ആറ് മാസത്തിലധികമായി പാലത്തിന്റെ പണി നടക്കുകയാണ്. എന്നാൽ ഇവിടെ നിർമ്മാണ മുന്നറിയിപ്പ് സൂചകമായി ഉണ്ടായിരുന്നത് രണ്ട് വീപ്പകൾ മാത്രമാണ്. റോഡിനും പാലത്തിനും ഇടയിൽ വലിയ ഗർത്തമുണ്ട്. മുന്നറിയിപ്പ് ബോർഡുകൾ ഒന്നും ഇല്ലാത്തതാകാം അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
അപകടം നടന്ന ശബ്ദം കേട്ടയുടനെ സമീപത്തുള്ള പച്ചക്കറി കടയിലെ ജീവനക്കാർ ഓടിയെത്തിയിരുന്നു. ഈ സമയം ബൈക്കും യുവാക്കളും കുഴിയിൽ വീണ് കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ സമീപിത്തുള്ള പോലീസ് സ്റ്റേഷനിൽ ഇവർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പരിക്കുകളേറ്റ വിഷ്ണു മരണപ്പെടുകയായിരുന്നു. ആദർശിന് നട്ടെല്ലിനാണ് പരിക്ക്. ഇയാൾ ചികിത്സയിലാണ്. കൃത്യ സമയത്ത് പണി പൂർത്തിയാക്കാത്തതാണ് യുവാവിന്റെ ജീവൻ പൊലിയാൻ കാരണമായതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications