തൃപ്പൂണിത്തുറയിലെ യുവാവിന്റെ അപകട മരണം; അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റില്‍
കൊച്ചി; തൃപ്പൂണിത്തുറയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റില്‍. ബ്രിഡ്ജസ് വിഭാഗം അസി. എൻജിനിയറായ വിനീത വർഗീസാണ് അറസ്റ്റിലായത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ കേസിലാണ് അറസ്റ്റ്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

കഴിഞ്ഞ ദിവസം സംഭവത്തിൽ വിനീത വർഗീസ് ഉൾപ്പെടെ നാല് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു. പാലം വിഭാഗം ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റജീനാ ബീവി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പീയുസ്, ഓവര്‍സിയര്‍ സുമേഷ് എന്നിവരെയായിരുന്നു സസ്പെന്റ് ചെയ്തത്. ചീഫ് എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കേസെടുക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദ്ദേശിച്ചിരുന്നു.
പാലം പണിയുടെ ചുമതലയുള്ള കരാറുകാരന്‍, ഓവര്‍സീയര്‍ എന്നിവരെ ഇന്നലെത്തന്നെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
ഇന്നലെയായിരുന്നു ദാരുണമായ അപകടം നടന്നത്. പുതിയകാവ് ഭാഗത്തുനിന്ന് ബൈക്കില്‍ പുലര്‍ച്ചെ വരികയായിരുന്ന എരൂര്‍ സ്വദേശികളായ വിഷ്ണു, ആദര്‍ശ് എന്നീ രണ്ട് യുവാക്കൾ പാലത്തിൽ അപകടത്തിൽ പെടുകയായിരുന്നു. പാലത്തിൽ മുന്നറിയിപ്പ് ബോർഡുകൾ ഒന്നും ഇല്ലാതിരുന്നതായിരുന്നു അപകടത്തിന് കാരണമായത്.
രണ്ട് വീപ്പ മാത്രമായിരുന്നു ഇവിടെ വെച്ചിട്ടുണ്ടായിരുന്നത്. പണി നടക്കുന്നത് അറിയാതെ എത്തിയ ഇരുവരും ബൈക്കുമായി വലിയ കുഴിയിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് പ്രദേശത്തുള്ളവർ ഓടിയെത്തിയപ്പോൾ യുവാക്കളും ബൈക്കും കുഴയിൽ വീണ നിലയിലായിരുന്നു. തുടർന്ന് ഇവർ പോലീസിനെ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വിഷ്ണുവിന്റഎ ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് ആദര്‍ശ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കിടു മേയ്ക്കപ്പും പൊളി ലുക്കും..ഇതൊക്കെ സ്വന്തം ഐഡിയ ആണെന്ന് അനുശ്രീ..'പിന്നെ ചുമ്മാ പൊളിക്കില്ലേ'












Click it and Unblock the Notifications