സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; രണ്ട് പേര്‍ മരിച്ചു; ഒരാളുടെ ഉറവിടം വ്യക്തമല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. രണ്ട് പേര്‍ ഇതിനകം കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഷിജുവാണ് മരണപ്പെട്ടത്. 42 വയസുണ്ട്. നേരത്തെ ശ്വാസ തടസത്തെക്കുറിച്ചാണ് ഷിജുവിനെ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച്ചയായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണപ്പെടുകയും ചെയ്തു. മരണശേഷം നടത്തിയ കൊവിഡ് ട്രൂനാറ്റ് പരിശോധനയിലും പിസിആര്‍ പരിശോധനയിലുമാണ് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
എന്നാല്‍ ഇതുവരേയും ഷിജുവിന്റെ കൊവിഡ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൊവിഡ് രോഗികളുമായി സമ്പര്‍ക്കം ഉണ്ടായതായി വ്യക്തമല്ല. ഇത് വലിയ ആശങ്ക സൃഷ്ടിക്കുകയാണ്.

Recommended Video
നിലവില്‍ ഷിജുവിനെ കൊവിഡ് സ്ഥിരീകരിച്ചതോടെ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരിങ്ങാലക്കുട ശ്്മശാനത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ഷിജുവിന്റെ മൃതദേഹം സംസ്‌കരിച്ചു.
ഷിജുവിനെ കൂടാതെ ബുധനാഴ്ച്ച മരിച്ച കന്യാസ്ത്രീക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വൈപ്പിന്‍ കുഴുപ്പിള്ളി എസ്ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പനിയെ തുടര്‍ന്നായിരുന്നു സിസ്റ്ററെ ബുധനാഴ്ച്ച സിസ്റ്ററെ പഴങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച്ച രാത്രി ഒന്‍പതോടെ സിസ്റ്റര്‍ ക്ലെയര്‍ മരിച്ചു. 73 വയസായിരുന്നു. സിസ്റ്റര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് പരിശോധിച്ച് വരികയാണ്. സിസ്റ്റര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കുഴുപ്പിള്ളി എസ്ഡി മഠത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 17 പേരും ചികിത്സിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും നിരീക്ഷണത്തിലാണ്.
അതേസമയം കേരളത്തിലും കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം ഉയര്‍ന്നുവരികയാണ്. ഇന്നലെ മാത്രം 722 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് ബാധ ഉയരുന്നുവെന്നതാണ് സംസ്ഥാനത്തെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നത്.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 481 722 പേരില്‍ 481 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്.
ഇതേവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 10275 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
രുവനന്തപുരം 337, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശ്ശൂര്‍ 32, ഇടുക്കി 26, പാലക്കാട് 25, കണ്ണൂര്‍ 23, ആലപ്പുഴ 20, കാസര്‍കോട് 18, വയനാട് 13, കോട്ടയം 13. എന്നിങ്ങനെയാണ് ഇന്നലെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.












Click it and Unblock the Notifications