കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരം പിടിക്കാന്‍ തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകുടുന്നു, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അതിരൂപത

Google Oneindia Malayalam News

തൃശൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസ് ബന്ധത്തെ പരോക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ സഭ തൃശൂര്‍ അതിരൂപതയുടെ മുഖപത്രം. അധികാരം പിടിക്കാനായി ഏത് തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടാനുള്ള മുന്നണി നീക്കം അംഗീകരിക്കാനാവില്ലെന്ന് അതിരൂപത വിമര്‍ശിച്ചു. അതേസമയം ഇരുമുന്നണിക്കും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ബിജെപിയുമായി അടുക്കുന്നതിനെ സൂചിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച പ്രാധാന്യമേറെയുണ്ടെന്നും അതിരൂപതാ മുഖപത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

1

ഇത്തരം വര്‍ഗീയ കൂട്ടുകെട്ടിലൂടെ നഷ്ടപ്പെടുത്തുന്നത് മതേതര ബന്ധങ്ങളാണ്. ഇവര്‍ ക്രൈസ്തവ സമൂഹത്തെ അവഗണിക്കുന്നു. ഇതിനെതിരെ പ്രതികരിക്കും. പരമ്പരാഗത വോട്ട് ബാങ്കായി ക്രൈസ്തവ സമൂഹത്തെ ഇനി കാണേണ്ടതില്ല. ആരാണോ പരിഗണിക്കുന്നത് അവര്‍ക്ക് അനുകൂലമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും മുഖപത്രത്തില്‍ പറയുന്നു. അതേസമയം ഒരു മുന്നണിയെയും സഭാ നേതൃത്വം തള്ളിയിട്ടില്ല. മതേതരത്വവും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിച്ച് എല്ലാ വിഭാഗം ആളുകള്‍ക്കും തുല്യ പരിഗണന നല്‍കാന്‍ മുന്നണികള്‍ ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം.

ഇന്ന് സ്ഥിതിഗതികള്‍ മാറി. ക്രൈസ്തവ സമൂഹത്തിന് തങ്ങളുടെ അവസ്ഥയെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. പരമ്പരാഗത വോട്ട് ബാങ്കായി കണക്കാക്കാന്‍ ഇനി അവര്‍ തയ്യാറല്ല. രാഷ്ട്രീയ ഭരണ നേതൃത്വത്തില്‍ അര്‍ഹമായ പ്രാതിനിധ്യ നല്‍കാനും സര്‍ക്കാര്‍ സംരംഭങ്ങളില്‍ നീതിപൂര്‍വം പരിഗണിക്കാനും തയ്യാറാവുന്നവരോട് അനുകൂലമായ നിലപാടാണ് സഭാ വൃത്തങ്ങളില്‍ ചര്‍ച്ചകളിലുള്ളത്. എന്നാല്‍ മൂന്ന് മുന്നണികളെയും തള്ളിക്കളയുന്നില്ലെന്നും സഭാ നേതൃത്വത്തെ സൂചിപ്പിച്ച് കൊണ്ട് മുഖപത്രത്തില്‍ പറയുന്നു.

അതേസമയം ഭരണഘടന ഉറപ്പുവരുത്തുന്ന ന്യൂനപക്ഷ പരിരക്ഷ തടസ്സപ്പെടുത്തുന്നതും സര്‍ക്കാരിന്റെ വിവിധ കമ്മീഷനുകളിലും സമിതികളിലും ക്രൈസ്തവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഇല്ലാത്തതും ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ ഫണ്ട് വിതരണത്തിലും നടത്തിപ്പിലും ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുന്നുണ്ടെന്നും സഭ പറയുന്നു. ഇതിന് പുറമേ വില്ലേജ് ഓഫീസ് വഴി സംവരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, എയ്ഡഡ് മേഖലയെ ശത്രുതാ മനോഭാവത്തോടെ കാണുന്ന സമീപനം അവസാനിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സഭാ നേതൃത്വം മുന്നോട്ട് വെച്ചിട്ടുണ്ട്.

Recommended Video

cmsvideo
ഈ തിരഞ്ഞെടുപ്പിൽ ഫിറോസ് മത്സരിക്കുമോ ?അവസാന ഉത്തരമിതാ

English summary
thrissur athiroopatha criticise udf alliance with welfare party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X