കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂര്‍ ഇനി പ്രധാന ഐടി ഹബ്ബാകും

  • By Sruthi K M
Google Oneindia Malayalam News

തൃശ്ശൂര്‍: ഇനി പൂരങ്ങളുടെ നാടായ തൃശ്ശൂരും പ്രധാന ഐടി ഹബ്ബാകാന്‍ പോകുന്നു. കൊച്ചിയെ പോലെ തൃശ്ശൂരിനെയും മാറ്റാനുള്ള ശ്രമത്തിലാണ് ഐടി ലോകം. കൊച്ചിക്കു പിന്നാലെ തൃശ്ശൂരിനെയും ഒരു പ്രധാന ഐടി ഹബ്ബാക്കി വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുതിയ പദ്ധതികള്‍ തയ്യാറാക്കുകയാണ് ബന്ധപ്പെട്ടവര്‍. തൃശ്ശൂര്‍ കൊരട്ടി ഐടി പാര്‍ക്കിന്റെ നവീകരണ പദ്ധതികള്‍ തുടങ്ങികഴിഞ്ഞു.

കൊരട്ടിയിലേക്ക് കൂടുതല്‍ ഐടി കമ്പനികളെ ആകര്‍ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. തൃശ്ശൂരിലെ ഇന്‍ഫോപാര്‍ക്കിന് കേരളത്തിലെ പ്രധാന ഐടി ഹബ്ബാകാനുള്ള എല്ലാ യോഗ്യതയും ഉണ്ടെന്നാണ് വിലയിരുത്തല്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും ദേശീയപാതയിലേക്കും പെട്ടെന്ന് എത്താനാകും എന്നതാണ് ഇതില്‍ പ്രധാനം.

infopark

ഇതുപയോഗിച്ച് പാര്‍ക്കിനെ ബ്രാന്‍ഡ് ചെയ്യാനും പ്രധാന ഇടപാടുകാരെ ആകര്‍ഷിക്കാനുമാണ് ലക്ഷ്യമെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ പറഞ്ഞു. 3.3 ലക്ഷം ചതുരശ്ര അടി വരുന്ന പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം അടുത്ത മെയ് മാസത്തോടെ പൂര്‍ത്തിയാകും.

നീന്തല്‍ക്കുളം, ജിംനേഷ്യം, കഫെറ്റീരിയ, വനിതകള്‍ക്കുള്ള ഹോസ്റ്റല്‍ തുടങ്ങിയവയും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രകൃതി സൗഹൃദ രീതിയിലാണ് പുതിയ പാര്‍ക്ക് തയ്യാറാക്കുന്നത്. നിലവില്‍ 600 ജീവനക്കാരാണ് തൃശ്ശൂര്‍ പാര്‍ക്കിലുള്ളത്. പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതോടെ മൂവായിരത്തിലധികം പേര്‍ക്ക് ജോലി നല്‍കാന്‍ കഴിയുമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്.

English summary
After Kochi,Thrissur set to become major it hub
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X