വേദപഠനത്തിന്റെ മറവില്‍ പ്രകൃതി വിരുദ്ധ പീഡനം; ബിജെപി സംസ്ഥാന നേതാവ് അറസ്റ്റില്‍
പാര്‍ട്ടിയുടെ സംസ്ഥാന നേതാവും ഇരിങ്ങാലക്കുട കാഞ്ചി കാമകോടി യജുര്‍വേദ പാഠശാലയുടെ സെക്രട്ടറിയുമായ എ ടി നാരായണന് നമ്പൂതിരിയാണ് പിടിയിലായത്.
തൃശൂര്‍: ബിജെപി സംസ്ഥാന നേതാവ് പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസില്‍ അറസ്റ്റില്‍. പാര്‍ട്ടിയുടെ സംസ്ഥാന നേതാവും ഇരിങ്ങാലക്കുട കാഞ്ചി കാമകോടി യജുര്‍വേദ പാഠശാലയുടെ സെക്രട്ടറിയുമായ എ ടി നാരായണന് നമ്പൂതിരിയാണ് പിടിയിലായത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. പാഠശാലയിലെ ആണ്‍കുട്ടിയുമായി ബന്ധപ്പെട്ട കേസാണ് അറസ്റ്റിന് കാരണം. ശനിയാഴ്ചയാണ് ഇയാളെ ഇരിങ്ങാലകുട പോലിസ് അറസ്റ്റ് ചെയ്തത്. ശേഷം ഇരിങ്ങാലകുട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാവുന്നുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു കുട്ടി. പീഡനം സംബന്ധിച്ച് സുഹൃത്തുക്കളോട് കുട്ടി പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയാന്‍ ഇടയാക്കിയത്.

സ്ഥാപനത്തില്‍ വേദം പഠിക്കുന്ന കുട്ടികള്‍ക്ക് ഒപ്പം സ്കൂള്‍ പഠനവും ശേഷം കോളജ് വിദ്യാഭ്യാസവും നല്‍കും. പ്രശസ്തമായ ഇരിങ്ങാലകുട കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപമാണ് പാഠശാല. പഴയ വീട് പിന്നീട് പാഠശാലയാക്കുകയായിരുന്നു.

അതേസമയം, സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് ആരോപണമുണ്ട്. നമ്പൂതിരിയുടെ പേര് കേസില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്നാണ് ആരോപണം. ഇരിങ്ങാലകുട പോലിസ് ഇക്കാര്യം നിഷേധിച്ചു.

വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഇരിങ്ങാലകുട എസ്ഐ വണ്‍ഇന്ത്യയോട് പറഞ്ഞു. ഇനി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങാന്‍ സാധ്യതയില്ല. ആദ്യമായാണ് ഇത്തരമൊരു ആരോപണം സ്ഥാപനത്തിനെതിരേ വരുന്നത്. തൃശൂര്‍ ജില്ലക്ക് പുറത്തുള്ള കുട്ടിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് ആരോപണം. സ്ഥാപനത്തിന്റെ മറ്റു ഭാരവാഹികള്‍ക്കെതിരേ ആരോപണം ഉയര്‍ന്നിട്ടില്ലെന്നും എസ്ഐ പറഞ്ഞു.

ബിജെപിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് എടി നാരായണന് നമ്പൂതിരി. 1975 മുതല്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1980 മുതല്‍ ബിജെപി നിയോജക മണ്ഡലം കണ്‍വീനര്‍, സെക്രട്ടറി, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ്, ബിജെപി ജില്ലാ കമ്മിറ്റി അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications