തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തിയേക്കും? തുടര്‍നടപടികള്‍ സര്‍ക്കാര്‍ തീരുമാനമനുസരിച്ചെന്ന് ദേവസ്വം
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ ആലോചന. നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുടര്‍നടപടികള്‍ സര്‍ക്കാരുകള്‍ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് തിരുവമ്പാടി ദേവസ്വം. പാറമേക്കാവുമായി ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തും എന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കിയിട്ടുണ്ട്.
വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ ഇരു ദേവസ്വങ്ങളും കൂടിയാലോചന നടത്തി തീരുമാനമെടുക്കും. നിലവില്‍ മരിച്ചവരുടെ സംസ്‌കാരത്തിനും സഹായം എത്തിക്കുന്നതിനും ആണ് മുന്‍ഗണന നല്‍കുന്നത് എന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്. ഇന്നലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേരാണ് മരിച്ചത്.

ഇതില്‍ 9 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ച് മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയാക്കി വിട്ടുനല്‍കി. ബാക്കിയുള്ള മൃതദേഹങ്ങള്‍ രാവിലെ തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യും. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 23 ശരീര ഭാഗങ്ങളും കിട്ടിയതായി മെഡിക്കല്‍ കോളേജ് ഫോറെന്‍സിക് വിഭാഗം അറിയിച്ചു. ഇവയില്‍ 11 ശരീര ഭാഗങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്.
13 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ പത്തു പേര്‍ തീവ്രപരിചരണ വിഭാഗത്തിലും രണ്ട് പേര്‍ വെന്റിലേറ്ററിലുമാണ്. ബാബു (56), സുഭദ്ര (68), അനിത (50), അഖില്‍ (30), പഴയന്നൂര്‍ സ്വദേശി വിദ്യകുമാര്‍ (48), വേലൂര്‍ സ്വദേശി സാജന്‍ (38), വിഷ്ണു (30), പ്രവീണ്‍ (45), രജീഷ് (40), ഹരി (40), ഭവാനി (65), സുന്ദരന്‍ (46), എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള സോക്ടര്‍മാരുടെ കൂടുതല്‍ സംഘങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടുണ്ട്.
ഒരു രോഗിക്ക് മൂന്നു ഡോക്ടര്‍മാരുടെയെങ്കിലും പരിചരണം ഉറപ്പാക്കുന്ന തരത്തിലുള്ള ക്രമീകരണം നടത്തിയിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. അതേസമയം അപകട കാരണം കണ്ടെത്താന്‍ ഇന്ന് സംഭവസ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തും. മൃതദേഹ ഭാഗങ്ങള്‍ക്കായുള്ള തിരച്ചിലും ഇന്ന് തുടരും. കഡാവര്‍ നായ്ക്കളെ അടക്കം സ്ഥലത്ത് എത്തിച്ച് പരിശോധന നടത്താനാണ് നീക്കം.
എത്രത്തോളം ആളുകള്‍ ദുരന്തത്തില്‍ അകപ്പെട്ടിട്ടുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ലെങ്കിലും മുപ്പതിനും നാല്‍പ്പതിനുമിടയില്‍ ആളുകള്‍ ഉണ്ടെന്നാണ് അനുമാനം. അഞ്ച് ഷെഡ്ഡുകളാണ് ഈ പ്രദേശത്തുണ്ടായിരുന്നത്. ഇവിടെ 40 ഓളം പേരുണ്ടായിരുന്നു എന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. അതേസമയം വെടിപ്പുരയ്ക്ക് ഫയര്‍ സേഫ്റ്റി വകുപ്പിന്റെ ലൈസന്‍സ് ഇല്ലായിരുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. വെടിക്കെട്ട് അപകടം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ആയിരിക്കും അന്വേഷിക്കുക. അതേസമയം കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായ സുരേഷ് ഗോപി മെഡിക്കല്‍ കോളേജിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.















Click it and Unblock the Notifications