കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂരത്തിന്റെ നാട്ടില്‍ ഇരുവരും പ്രതീക്ഷയോടെ

Google Oneindia Malayalam News

ഇരുമുന്നണികളെയും ഒരു പോലെ അനുഗ്രഹിച്ച മണ്ഡലമാണ് തൃശൂര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സിപിഐ ജില്ലാ സെക്രട്ടറി സിഎന്‍ ജയദേവനും ചാലക്കുടി സിറ്റിങ് എംപിയായ കോണ്‍ഗ്രസിലെ കെപി ധനപാലനുമാണ് പൂരത്തിന്റെ നാട്ടില്‍ പോരിലിറങ്ങുന്ന പ്രധാന താരങ്ങള്‍.

ഇരുവരും തികഞ്ഞ വിജയപ്രതീക്ഷയിലാണുതാനും. മണ്ഡലത്തിന്റെ ചരിത്രമാണ് ഇരുവര്‍ക്കും പ്രതീക്ഷ നല്‍കുന്ന പ്രധാന ഘടകം.

ചരിത്രം
കോണ്‍ഗ്രസിലെ കോണ്‍ഗ്രസിലെ പിസി ചാക്കോ കഴിഞ്ഞ തവണ 25151 വോട്ടിനു ജയിച്ച മണ്ഡലമാണിത്. അന്നും എതിരാളി ജയദേവന്‍ തന്നെയായിരുന്നു. നേരിയ മുന്‍തൂക്കം യുഡിഎഫിനുണ്ടെങ്കിലും അപ്രവചനീയ സ്വഭാവം മണ്ഡലത്തിനുണ്ട്. സാക്ഷാല്‍ കെ കരുണാകരനും മകന്‍ കെ മുരളീധരനും കോണ്‍ഗ്രസിനുവേണ്ടി മത്സരിച്ചു തോറ്റ ചരിത്രമുണ്ട്. 1984ല്‍ പിഎ ആന്റണി ആദ്യമായി സിപിഐ കോട്ട തകര്‍ക്കുകയായിരുന്നു. തൊട്ടടുത്ത തിരഞ്ഞെടുപ്പിലും പിഎ ആന്റണി തന്നെ ജയിച്ചു. 1991ല്‍ പിസി ചാക്കോ മണ്ഡലം നിലനിര്‍ത്തി. എന്നാല്‍ 1996ലും 1998ലും വിവി രാഘവനിലൂടെ സിപിഐ മണ്ഡലം കൈപ്പിടിയിലൊതുക്കി. 1999ല്‍ എസി ജോസിലൂടെ മണ്ഡലം വീണ്ടും യുഡിഎഫിന്. എന്നാല്‍ 2004ല്‍ സികെ ചന്ദ്രപ്പന്‍ വീണ്ടും എല്‍ഡിഎഫിന് സമ്മാനിച്ചു.

നിയമസഭാ മണ്ഡലങ്ങള്‍
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ വിശകലനം ചെയ്താലും കൃത്യമായ ഉത്തരമൊന്നും കിട്ടില്ല. എങ്കിലും യുഡിഎഫിനുള്ള നേരിയ ലീഡ് വ്യക്തവുമാണ്. ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളാണ് തൃശൂരിലുള്ളത്. ഇതില്‍ മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, ഇരങ്ങാലക്കുട മണ്ഡലങ്ങളില്‍ യുഡിഎഫാണ് ജയിച്ചത്.

മറ്റു സ്ഥാനാര്‍ത്ഥികള്‍

സംസ്ഥാന സെക്രട്ടിയായ കെപി ശ്രീശനെയാണ് ബിജെപി തൃശൂരില്‍ പരീക്ഷിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി എഴുത്തുകാരി സാറാ ജോസഫ് മത്സരിക്കുന്ന മണ്ഡലം എന്ന പ്രത്യേകതയും തൃശൂരിനുണ്ട്. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ, ആര്‍എംപി സംസ്ഥാന ചെയര്‍മാന്‍ ടിഎല്‍ സന്തോഷ്, സിപിഐഎംഎല്‍ നേതാവ് കെ ശിവരാമന്‍, എസ്ഡിപിഐയ്ക്കുവേണ്ടി കെപി സുഫീറ എന്നിവരടക്കം പതിനാലു പേരാണ് മത്സരരംഗത്തുള്ളത്.

Kp Dhanapalan

കോണ്‍ഗ്രസിലെ പടലപിണക്കങ്ങളും ബിജെപി കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതും നാട്ടുകാരനാണെന്ന പ്രത്യേകതയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ നോക്കുമ്പോള്‍ 20000 വോട്ടുകളുടെയെങ്കിലും ഭൂരിപക്ഷം ഇടതുമുന്നണിയ്ക്കുണ്ട്. എസ്ഡിപിഐയ്ക്ക് ചില പോക്കറ്റുകളിലുള്ള സ്വാധീനവും ഇരുമുന്നണികളെയും അലട്ടുന്നുണ്ട്. പികെ കൃഷ്ണദാസിനെയും ശോഭാ സുരേന്ദ്രനെയും മറികടന്നാണ് ശ്രീശന്‍ തൃശൂര്‍ സീറ്റ് പിടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയ്ക്കുവേണ്ടി മത്സരിച്ച രമാ രഘുനന്ദന്‍ 54680 വോട്ടുകള്‍ നേടിയിരുന്നു. ആം ആദ്മി പാര്‍ട്ടിയ്ക്കുവേണ്ടി സാറാ ജോസഫ് നേടുന്ന വോട്ടുകളും വിജയിയെ നിര്‍ണയിയ്ക്കുന്നതില്‍ സ്വാധീനം ചെലുത്തും.

English summary
K.P. Dhanapalan of ruling Congress party, C.N. Jayadevan of Communist Party of India (CPI), India’s main opposition Bharatiya Janata Party’s K.P. Sreeshan and Aam Aadmi Party’s Sara Joseph are the other contestants in the poll fray from Thrissur Lok Sabha constituency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X