കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഗെയിംസ്; ഗണേഷിനെതിരെയും അഴിമതി ആരോപണം

  • By Gokul
Google Oneindia Malayalam News

തൃശൂര്‍: ദേശീയ ഗെയിംസില്‍ വന്‍ തോതിലുള്ള ക്രമക്കേട് നടക്കുന്നുവെന്ന് ആരോപിച്ച് സംഘാടക സമിതിയില്‍ നിന്ന് രാജിവെച്ച കെ ബി ഗണേഷ്‌കുമാര്‍ എല്‍എയ്‌ക്കെതിരെയും അഴിമതി ആരോപണം. ഗണേഷ് കുമാര്‍ കായിക മന്ത്രിയായിരിക്കെ തൃശൂര്‍ കോര്‍പ്പറേന്‍ സ്റ്റേഡിയം നിര്‍മാണത്തില്‍ അഴിമതി കാണിച്ചെന്നാണ് ആരോപണം.

ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സ്റ്റേഡിയത്തിലെ പവലിയന്‍ നിര്‍മാണത്തിനായി മണ്ണടിക്കാന്‍ 33 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ ഇതിനായി ഒരു തരിമണ്ണുപോലും ഉപയോഗിച്ചില്ലെന്നു മാത്രമല്ല, സ്‌റ്റേഡിയത്തിനക്കെ മണ്ണ് പുറത്ത് വില്‍പ്പന നടത്തിയെന്നും പറയുന്നു.

ganesh-kumar

മുന്‍ മേയര്‍ ഐബി പോള്‍, കളക്ടര്‍ ഫ്രാന്‍സിസ് എന്നിവരും ഗണേഷിനെ കൂടാതെ കേസില്‍ പ്രതികളാണ്. വെട്ടിപ്പു നടത്താനായി സ്റ്റേഡിയത്തിന്റെ പ്ലാന്‍ മാറ്റാന്‍ ശ്രമിച്ചെന്നും ഇവര്‍ക്കെതിരെ ആരോപണമുണ്ട്. കോര്‍പ്പറേഷന്‍ അനുമതി കൂടാതെ 'വെട്ടിപ്പു' നടത്താനായിരുന്നു നീക്കമെന്ന് പറയപ്പെടുന്നു.

ഇത്തരത്തില്‍ ഗെയിംസുമായി ബന്ധപ്പെട്ടുതന്നെ ആരോപണം നില്‍നില്‍ക്കുന്ന ഒരാള്‍ക്ക് ഗെയിംസിന്റെ നടത്തിപ്പിന്റെ ക്രമക്കേടിനെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. അടുത്തിടെ സംസ്ഥാന സര്‍ക്കാരുമായി ഗണേഷ് കുമാറിനുണ്ടായ അസ്വാരസ്യമാണ് ഗെയിംസിലെ ക്രമക്കേട് ഉന്നയിക്കാന്‍ കാരണമെന്നും പറയുന്നു. അതേസമയം, മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായി അഴിമതി ആരോപണം ഉന്നയിച്ച ഗണേഷ് കുമാറിന്റെ വായടപ്പിക്കാനാണ് ഭരണപക്ഷത്തുള്ള ചിലര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം അഴിമതി ഇപ്പോള്‍ പുറത്തെടുക്കുന്നതെന്നും സൂചനയുണ്ട്.

English summary
Thrissur corporation stadium; corruption allegations against KB Ganesh Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X