തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; 16 വയസ്സുകാരൻ പോലീസ് കസ്റ്റഡിയിൽ
തൃശൂർ: തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ ( 30 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 16 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പതനിഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് ലിവിനെ കുത്തിയതെന്നാണ് റിപ്പോർട്ട്. മദ്യലഹരിയിൽ ലിവിൻ കുട്ടികളുമായി തർക്കത്തിലേർപ്പെടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ഇതിന് പിന്നാലെ കത്തിയെടുത്ത് ലിവിനെ കുത്തുകയായിരുന്നു.
ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തുകയാണ്. മൃതദേഹം ജില്ലാ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി 10 ന് ആയിരുന്നു സംഭവം.













Click it and Unblock the Notifications