തൃശൂർ തിരഞ്ഞെടുപ്പ് ഫലം 2024; സുരേഷ് ഗോപി തൃശൂർ എടുക്കും? ലീഡ് പതിനായിരം കടന്നു
തൃശൂർ: എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് തൃശൂരിൽ എൻ ഡി എയുടെ മുന്നേറ്റം. സുരേഷ് ഗോപി പതിനായിരത്തിലധികം വോട്ടുകൾക്കാണ് ഇവിടെ ലീഡ് ചെയ്യുന്നത്. ഇതോടെ തൃശൂരിൽ ബി ജെ പി അക്കൗണ്ട് തുറക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്ന്.
നിലവിൽ രണ്ട് റൗണ്ട് വോട്ടുകളാണ് എണ്ണിക്കഴിഞ്ഞത്. പോസ്റ്റൽ വോട്ടുകളിൽ ആദ്യ ലീഡ് എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറിനായിരുന്നു. മെഷീനുകൾ എണ്ണി തുടങ്ങിയപ്പോൾ ആദ്യ റൗണ്ടിലും സുനിൽ കുമാറായിരുന്നു ലീഡ് ചെയ്തത്. എന്നാൽ പിന്നീട് സുരേഷ് ഗോപി ലീഡ് ഉയർത്തി. നിലവിൽ രണ്ടാം സ്ഥാനത്താണ് സുരേഷ് കുമാർ. കെ മുരളീധരൻ മൂന്നാം സ്ഥാനത്തും. ഈ നില തുടർന്നാൽ തൃശൂരിൽ ബി ജെ പി അക്കൗണ്ട് തുറക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

എന്ത് വിലകൊടത്തും ഒരു സീറ്റെങ്കിലും വിജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ തവണ പരാജയം രുചിച്ചിട്ടും സുരേഷ് ഗോപിയെ തന്നെ ബി ജെ പി മണ്ഡലത്തിൽ വീണ്ടും ഇറക്കിയത്. സുരേഷ് ഗോപിയുടെ വ്യക്തി പ്രഭാവത്തിലായിരുന്നു ബി ജെ പി പ്രതീക്ഷ പുലർത്തിയത്. സംസ്ഥാനത്ത് സ്വീകാര്യതയുള്ള നേതാക്കളെ കണ്ടെത്താൻ ബി ജെ പി നടത്തിയ സർവ്വേയിൽ സുരേഷ് ഗോപി മാത്രം ഇടംപിടിച്ചതും നേതൃത്വത്തിന്റെ പ്രതീക്ഷ ഉയർത്തി. ഇതോടെ തിരഞ്ഞെടുപ്പിന് നാളുകൾക്ക് മുൻപേ തന്നെ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നേതൃത്വം സുരേഷ് ഗോപിക്ക് നിർദ്ദേശവും നൽകിയിരുന്നു. എണ്ണയിട്ട യന്ത്രങ്ങൾ പോലെയായിരുന്നു ബി ജെ പി സുരേഷ് ഗോപിക്ക് വേണ്ടി ഇവിടെ പ്രവർത്തിച്ചത്. സാക്ഷാൽ പ്രധാനമന്ത്രി തന്നെ സുരേഷ് ഗോപിക്ക് വേണ്ടി പ്രചരണത്തിനായി തൃശൂരിൽ എത്തി. ഇതെല്ലാം ഇപ്പോൾ വോട്ടായി മാറിയിട്ടുണ്ടെന്ന് വേണം വിലയിരുത്താൻ.
അതേസമയം സുരേഷ് ഗോപി തൃശൂർ പിടിച്ചാൽ അത് എൽ ഡി എഫിലും യു ഡി എഫിലും വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്ന കാര്യത്തിൽ വലിയ തർക്കമില്ല. ബി ജെ പിക്ക് ജയിക്കാനുള്ള സാഹചര്യം സി പി എം ഒരുക്കുന്നുവെന്ന ചർച്ചകൾ തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നു. ഇത് എൽ ഡി എഫിൽ അസ്വാരസ്യങ്ങൾക്ക് കാരണമായിരുന്നു. ബി ജെ പി വിജയിച്ചാൽ ഇത് ഇടതുമുന്നണിക്കുള്ളിൽ കലാപത്തിന് വഴിയൊരിക്കിയേക്കും. മറുവശത്ത് കോൺഗ്രസിൽ കെ മുരളീധരൻ എന്ന നേതാവിന്റെ വ്യക്തിപ്രഭാവത്തിന് ഏൽക്കുന്ന കനത്ത തിരിച്ചടിയായി ഫലം വിലയിരുത്തപ്പെടും. മാത്രമല്ല മുരളീധരനെ മത്സരിപ്പിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേയും വിമർശനം ഉയരും.












Click it and Unblock the Notifications