Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങൾ പ്രതീക്ഷിച്ച വിജയം, ഞങ്ങളെല്ലാവരും കൂടെയുണ്ട്..'; സുരേഷ് ​ഗോപിക്ക് അഭിനന്ദനവുമായി താരങ്ങൾ..

തൃശൂർ: തൃശൂരിൽ വിജയം സ്വന്തമാക്കിയ സുരേഷ് ​ഗോപിക്ക് ആശംസയുമായി സിനിമാ താരങ്ങൾ. അനുശ്രീ, ഭാമ, ബീന ആന്റണി, മുക്ത. കൃഷ്ണ കുമാർ തുടങ്ങിയ താരങ്ങളാണ് സുരേഷ് ​ഗോപിക്ക് ആശംസയുമായി എത്തിയത്.ഹൃദയം കീഴടക്കി സുരേഷ് ​ഗോപി. തൃശൂർ അങ്ങെടുത്തു, നിറഞ്ഞ സ്നേഹം എന്നാണ് നടി സോഷ്യൽ മീഡിയിയിൽ പങ്കുവെച്ചത്. ഞങ്ങൾ ആ​ഗ്രഹിച്ച വിജയം, ഞങ്ങൾ പ്രതീക്ഷിച്ച വിജയം, ഞങ്ങളെല്ലാവരും കൂടെയുണ്ട് സുരേഷേട്ടാ എന്നാണ് ബീനാ ആന്റണി കുറിച്ചത്.

സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബീന ആന്റണിയുടെ ആശംസ. സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രമാണ് അനുശ്രീ പങ്കുവെച്ചത്. ബി​ഗ് ബ്രദർ അഭിനന്ദനങ്ങൾ, തൃശൂർ അങ്ങെടുത്തൂ എന്നാണ് മുക്ത കുറിച്ചത്. അതേ സമയം കൃഷ്ണകുമാറും ഭാര്യ സിന്ധുവും സുരേഷ് ​ഗോപിയുടെ വീട്ടിലെത്തിയാണ് അഭിനന്ദനം നേർന്നത്. താമര വിരിയില്ല, വിരിയില്ല എന്ന് പറഞ്ഞിട്ട് ഇപ്പോൾ ഇന്ത്യയൊന്നാകെ തൃശൂരിലേക്ക് നോക്കുകയാണ് എന്നും കൃഷ്ണ കുമാർ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹീറോയായി സുരേഷ് ​ഗോപി മാറിയെന്നും കൃഷ്ണ കുമാർ പറഞ്ഞു.

Thrissur Election Result

തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന് പിന്നാലെ സുരേഷ് ​ഗോപിക്ക് ഭാര്യ രാധിക മധുരം നൽകി ആഹ്ലാദം പങ്കുവെച്ചു. വിജയം അറിഞ്ഞ് വീട്ടിലെത്തിയ എല്ലാവർക്കും മധുരം വിതരണം ചെയ്യുകയും ചെയ്തു. വിജയത്തിൽ ലൂർദ് മാതാവിന് അ​ദ്ദേഹം നന്ദി പറഞ്ഞു. ഒഴുക്കിന് എതിരെയാണ് നീന്തി കയറിയതെന്നും വ്യക്തിപരമായി ഒരുപാട് ദ്രോഹങ്ങൾ നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. സത്യം തൃശൂരിലെ ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Thrissur Election Result

അതേ സമയം കെ മുരളീധരന്റെ പരാജയത്തെക്കുറിച്ച് പഠിക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മുരളീധരനെ കുറ്റം പറയാനാവില്ലെന്നും മുന്നണിയേയും പാർട്ടിയേയും കുറ്റം പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, തൃശൂരിലെ ബി ജെ പിയുടെ വിജയം സുരേഷ് ​ഗോപി എന്ന സ്ഥാനാർത്ഥിയുടെ വ്യക്തി പ്രഭാവം കൊണ്ട് മാത്രമുണ്ടായത് ആണെന്ന് കോൺ​ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ പറഞ്ഞു .

തൃശൂരിലെ തോൽവി പാർട്ടി സൂക്ഷ്മമായി പരിശോധിക്കുമെന്നും കെ സി വേണു ​ഗോപാൽ പറഞ്ഞു. ആലപ്പുഴയിൽ ബി ജെ പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വോട്ട് പിടിച്ചത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്തിമ തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഇന്ത്യ സഖ്യത്തിന് വേണ്ടി ടി ഡി പി ഉൾപ്പെടെയുള്ള ഏത് കക്ഷികളുമായും സംസാരിക്കുന്നതിൽ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+