Get Updates
Get notified of breaking news, exclusive insights, and must-see stories!

' തൃശൂരിലെ ബിജെപിയുടെ വിജയം സുരേഷ് ​ഗോപിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രം': കെ സി വേണു​ഗോപാൽ

തിരുവനന്തപുരം: തൃശൂരിലെ ബി ജെ പിയുടെ വിജയം സുരേഷ് ​ഗോപി എന്ന സ്ഥാനാർത്ഥിയുടെ വ്യക്തി പ്രഭാവം കൊണ്ട് മാത്രം ഉണ്ടായത് ആണെന്ന് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. തൃശൂരിലെ തോൽവി പാർട്ടി സൂക്ഷ്മമായി പരിശോധിക്കുമെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു.

ആലപ്പുഴയിൽ ബി ജെ പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വോട്ട് പിടിച്ചത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്തിമ തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഇന്ത്യ സംഖ്യത്തിന് വേണ്ടി ടി ഡി പി ഉൾപ്പെടെയുള്ള ഏത് കക്ഷികളുമായും സംസാരിക്കുന്നതിൽ കുഴപ്പമില്ലെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് സി പി എം വോട്ട് ബാങ്കിൽ വൻ ചോർച്ച ഉണ്ടായെന്നും കെ സി വേണു ​ഗോപാൽ പറഞ്ഞു.

Thrissur Election Result

അതേ സമയം, തിരഞ്ഞെടുപ്പ് വിജയത്തിൽ മാധ്യമങ്ങൾക്ക് മുൻപൽ സുരേഷ് ​ഗോപി ഇതുവരെ പ്രതികരണം നടത്തിയില്ല. തിരുവനന്തപുരത്തെ വീട്ടിൽ മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിയ അദ്ദേഹം ചിരിക്കുക മാത്രമാണ് ചെയ്തത്. പ്രതികരണം തേടിയപ്പോൾ പിന്നീട് തൃശൂരിൽ എത്തിയ ശേഷം ആകാമെന്നാണ് അ​ദ്ദേഹം പറഞ്ഞത്.

സുരേഷ് ​ഗോപിക്ക് എതിരായ കള്ള പ്രചാരണത്തിനുള്ള തിരിച്ചടിയാണ് തൃശൂരിലെ വൻ വിജയമെന്ന് ബി ജെ പി തൃശൂർ ജില്ലാ കമ്മിറ്റി പ്രതികരിച്ചു. സുരേഷ് ​ഗോപിക്ക് നാളെ തൃശൂരിൽ വലിയ സ്വീകരണം ഒരുക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ പറഞ്ഞു.

അതേ സമയം കൊല്ലത്തെ ബി ജെ പി സ്ഥാനാർത്ഥിയായിരുന്ന കൃഷ്ണ കുമാറും ഭാര്യയും സുരേഷ് ​ഗോപിയുടെ വീട്ടിലെത്തി. അദ്ദേഹത്തെ അഭിനന്ദിച്ചു. കൊല്ലത്തെക്കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും കേരളത്തിൽ താമര വിരിയില്ലെന്ന് പറഞ്ഞിട്ട് ഇപ്പോൾ ഇന്ത്യയൊന്നാകെ തൃശൂരിലേക്ക് നോക്കുകയാണെന്നും കൃഷ്ണ കുമാർ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹീറോയായി സുരേഷ് ഗോപി മാറിയെന്നും കൃഷ്ണ കുമാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+