Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്‌സിറ്റ് പോളില്‍ സുരേഷ് ഗോപി; ഇത്തവണ തൃശൂര്‍ എടുക്കും, കെ മുരളീധരനും സുനില്‍ കുമാറും ഔട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായതോടെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിക്ക് ആശ്വാസം. ദേശീയ തലത്തില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്ന് പ്രവചിക്കുന്ന ഫലങ്ങളില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന സൂചനയും നല്‍കുന്നു. ബിജെപി വലിയ പ്രതീക്ഷയോടെ ദക്ഷിണേന്ത്യയില്‍ പ്രത്യേക ഊന്നല്‍ നല്‍കി പ്രവര്‍ത്തിച്ച തിരഞ്ഞെടുപ്പാണിത്.

തിരുവനന്തപുരത്ത് രണ്ട് കേന്ദ്രമന്ത്രിമാരെ ബിജെപി ഇറക്കിയത് കേരളത്തില്‍ വലിയ തരംഗം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്. തിരുവനന്തപുരം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കെ മുരളീധരനുമാണ് ബിജെപിക്ക് വേണ്ടി മല്‍സരിച്ചത്. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും തൃശൂരില്‍ സുരേഷ് ഗോപിയും ജയിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

suresh-gopi-win-exit-poll

എബിപി ന്യൂസ്, ടൈസ് നൗ, ആക്‌സിസ് മൈ ഇന്ത്യ, ടിവി9 തുടങ്ങി നിരവധി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത് സുരേഷ് ഗോപി തൃശൂരില്‍ ജയിക്കുമെന്നാണ്. 2019ല ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് വേണ്ടി തൃശൂരില്‍ സുരേഷ് ഗോപി മല്‍സരിച്ചിരുന്നു. ഇത്തവണ വീണ്ടും ഇറങ്ങിയത് ജയിക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു ബിജെപിയുടെ പ്രചാരണം.

സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍ എല്‍ഡിഎഫിന് വേണ്ടിയും കെ മുരളീധരന്‍ യുഡിഎഫിന് വേണ്ടിയും കളത്തിലിറങ്ങിയ തൃശൂര്‍, കേരളത്തില്‍ ഇത്തവണ ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ്. ശക്തമായ ത്രികോണ മല്‍സരം നടക്കുമ്പോള്‍ ജയം ആര്‍ക്കൊപ്പം എന്നത് പ്രവചനാതീതമാണ്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിന്തള്ളി ബിജെപി വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുമ്പോള്‍ ബിജെപി ക്യാമ്പില്‍ ആത്മവിശ്വാസം നിറയുന്നു.

ജൂണ്‍ 4ന് ഔദ്യോഗിക ഫല പ്രഖ്യാപനം വരുമ്പോള്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലം സത്യമാണോ എന്നറിയാം. എത്ര മണ്ഡലങ്ങള്‍ ബിജെപിക്ക് കിട്ടും, സുരേഷ് ഗോപിയാണോ കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ എംപി തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരും. നടന്‍, രാഷ്ട്രീയക്കാരന്‍, ഗായകന്‍, ടെലിവിഷന്‍ അവതാരകന്‍ തുടങ്ങിയ മേഖലകളിലെല്ലാം നിറസാന്നിധ്യമാണ് സുരേഷ് ഗോപി.

exit-poll-kerala

2016 ഏപ്രിലില്‍ രാജ്യസഭാ അംഗമായ സുരേഷ് ഗോപിയുടെ പ്രവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൃശൂരില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ പദ്ധതിയിലുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2016 ഓക്ടോബറിലാണ് സുരേഷ് ഗോപി ഔദ്യോഗികമായി ബിജെപി അംഗത്വം എടുത്തത്. തൃശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ 2019ലെ തിരഞ്ഞെടുപ്പ് കാലത്ത് തരംഗമായിരുന്നു.

ഇത്തവണ കേരളത്തില്‍ ബിജെപിക്ക് ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനങ്ങള്‍. എബിപി, ഇന്ത്യ ടുഡെ, ടൈംസ് നൗ, ജന്‍കി ബാത്ത്, ഇന്ത്യ ടിവി എന്നിവര്‍ നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങളിലാണ് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വ്യക്തമാക്കുന്നത്. എക്‌സിറ്റ് പോള്‍ പൂര്‍ണമായും ശരിയാകണമെന്നില്ല. പലപ്പോഴും ഔദ്യോഗിക കണക്കില്‍ നിന്ന് വളരെ വ്യത്യസ്തമായ ചരിത്രവുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+