കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനായകനെ കൊന്നതാണ്! പോലീസ് പറഞ്ഞത് പച്ചക്കള്ളം! ബൂട്ടിട്ട് ചവിട്ടി,തലയിൽ മർദ്ദനമേറ്റു,ക്രൂരപീഡനം...

തലയിലും നെഞ്ചിലും മർദ്ദനമേറ്റത്തിന്റെ അടയാളങ്ങളുണ്ട്. വിനായകന്റെ കാലിൽ ബൂട്ടിട്ട് ചവിട്ടിയതിന്റെ പാടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

  • By ഡെന്നീസ്
Google Oneindia Malayalam News

തൃശൂർ: പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഏങ്ങണ്ടിയൂർ സ്വദേശി വിനായകന് ക്രൂരമർദ്ദനമേറ്റിരുന്നതായി മൃതദേഹ പരിശോധന റിപ്പോർട്ട്. വിനായകന്റെ ശരീരത്തിലുടനീളം മർദ്ദമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.

തലയിലും നെഞ്ചിലും മർദ്ദനമേറ്റത്തിന്റെ അടയാളങ്ങളുണ്ട്. വിനായകന്റെ കാലിൽ ബൂട്ടിട്ട് ചവിട്ടിയതിന്റെ പാടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോക്ടർ എൻഎ ബലറാം, ഫോറൻസിക് സർജനും അസിസ്റ്റന്റ് പ്രൊഫസറുമായ കെബി രാഖിൻ എന്നിവരാണ് മൃതദേഹ പരിശോധന റിപ്പോർട്ട് തയ്യാറാക്കിയത്.

പോലീസ് കസ്റ്റഡിയിൽ...

പോലീസ് കസ്റ്റഡിയിൽ...

പാവറട്ടി പോലീസാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. റോഡരികിൽ പെൺകുട്ടിയുമായി സംസാരിച്ച് നിൽക്കുന്നതിനിടെയാണ് വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് ചിലർ പറഞ്ഞിരുന്നത്.

രേഖകളില്ലാത്തതിനാൽ...

രേഖകളില്ലാത്തതിനാൽ...

എന്നാൽ, മതിയായ രേഖകളില്ലാതെ വാഹനമോടിച്ചതിനാണ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് നൽകിയ വിശദീകരണം. ഇതിന് ശേഷം അച്ഛനെ വിളിച്ചുവരുത്തി വിട്ടയച്ചുവെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മർദ്ദിച്ചിട്ടില്ലെന്ന്...

മർദ്ദിച്ചിട്ടില്ലെന്ന്...

കസ്റ്റഡിയിലെടുത്ത വിനായകനെ മർദ്ദിച്ചിട്ടില്ലെന്നായിരുന്നു പോലീസ് ആവർത്തിച്ച് പറഞ്ഞിരുന്നത്. എന്നാൽ മൃതദേഹ പരിശോധന റിപ്പോർട്ട് പുറത്തുവന്നതോടെ പോലീസ് വാദം പൊളിഞ്ഞിരിക്കുകയാണ്.

തൂങ്ങിമരിച്ചു...

തൂങ്ങിമരിച്ചു...

പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചതിന് പിന്നാലെയാണ് ഏങ്ങണ്ടിയൂർ സ്വദേശിയായ വിനായകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് മർദ്ദനത്തെ തുടർന്നാണ് വിനായകൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും നാട്ടുകാരും അന്നേ ആരോപിച്ചിരുന്നു.

സസ്പെൻഷൻ...

സസ്പെൻഷൻ...

വിനായകൻ തൂങ്ങിമരിച്ചതോടെ, ആരോപണവിധേയരായ പാവറട്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ രാജൻ, സിപിഒ ശ്രീജിത്ത് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ ഡിജിപി റിപ്പോർട്ട് തേടിയിട്ടുണ്ട്.

മൃതദേഹ പരിശോധന റിപ്പോർട്ട്...

മൃതദേഹ പരിശോധന റിപ്പോർട്ട്...

മരിച്ച വിനായകന്റെ മൃതദേഹ പരിശോധന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിനായകന് ക്രൂരപീഡനമേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്.

ക്രൂരമർദ്ദനം...

ക്രൂരമർദ്ദനം...

വിനായകന്റെ തലയിലും നെഞ്ചിലും മർദ്ദനമേറ്റ പാടുകളുണ്ട്. തലയുടെ ഇടത് ഭാഗത്തും പിറകുവശത്തുമാണ് പാടുകളുള്ളത്. കാലിൽ ബൂട്ടിട്ട് ചവിട്ടിയതിന്റെ അടയാളങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

സോഷ്യൽ മീഡിയ പ്രതിഷേധം...

സോഷ്യൽ മീഡിയ പ്രതിഷേധം...

വിനായകൻ മരിച്ചത് പോലീസിന്റെ ക്രൂരമർദ്ദനത്തെ തുടർന്നാണെന്ന് ആരോപിച്ച് 'അത് കൊലപാതകമാണ്, വിനായകനെ കൊന്നതാണ്' എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിലും കനത്ത പ്രതിഷേധമാണുയരുന്നത്.

English summary
thrissur;forensic report about vinayakan case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X