Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡബിള്‍ ഡക്കര്‍ ബസ്സില്‍ തൃശൂര്‍ നഗരം കാണാം; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് യാത്ര ഹിറ്റടിക്കും

തൃശൂരിന് ഇരട്ടി മധുരമാണ് ലഭിക്കാന്‍ പോകുന്നത്. ഈ മാസം 28ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യും. തൃശൂരില്‍ നിന്ന് സുവോളജിക്കല്‍ പാര്‍ക്കിലേക്ക് തുറന്ന ഡബിള്‍ ഡക്കര്‍ ബസ് കെഎസ്ആര്‍ടിസി വക എത്തുകയാണ്. ഇതിന്റെ ട്രെയല്‍ റണ്‍ ഇന്ന് നടന്നു. മന്ത്രിമാരായ ഗണേഷ് കുമാറും ആര്‍ രാജനും ഉള്‍പ്പെടെയുള്ള ജപ്രതിനിധികള്‍ പങ്കെടുത്തു.

പാര്‍ക്ക് സജ്ജമാകുന്നതോടെ തൃശൂരിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ പ്രതീക്ഷിക്കുന്നുണ്ട്. പ്രതിവര്‍ഷം 50 ലക്ഷം പേരെയാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഇവരെ കൂടി ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യങ്ങള്‍ നഗരത്തില്‍ വരുത്താന്‍ ശ്രമിക്കുകയാണ് കോര്‍പറേഷന്‍. അതിന് സഹായകമാണ് കെഎസ്ആര്‍ടിസി വക പുതിയ ബസ്. കൊച്ചിയില്‍ നിന്ന് ബസ് കൊണ്ടുവന്നാണ് പരീക്ഷണ ഓട്ടം നടത്തിയത്.

thrissur double dukker ksrtc bus-

ഈ മാസം 28നാണ് മുഖ്യമന്ത്രി സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. കാടിന്റെ പശ്ചാത്തലത്തിലാണ് പാര്‍ക്ക്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്കാകുമിത്. തൃശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനുവരിയിലാണ് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുക.

മന്ത്രി ആവശ്യപ്പെട്ടു, ബസ് റെഡി

സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പോകാന്‍ ഡബ്ബിള്‍ ഡക്കര്‍ ബസ് വേണം എന്ന് മന്ത്രി രാജന്‍ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം നടപടികള്‍ വേഗത്തിലാക്കിയതോടെ ആണ് ഇന്ന് ട്രെയല്‍ റണ്‍ നടത്തിയത്. തുറന്ന ബസില്‍ നഗരത്തിലൂടെ കറങ്ങി പുത്തൂരിലെ കാടുകള്‍ക്കുള്ളിലേക്ക് പോകുന്ന യാത്ര വളരെ മനോഹരമായിരിക്കും.

തൃശൂരിന് ലഭിച്ച ഡബ്ബിള്‍ ഡക്കര്‍ കെഎസ്ആര്‍ടിസി ബസ് ഹിറ്റടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മന്ത്രി ഗണേഷ് കുമാര്‍. നേരത്തെ തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാം മികച്ച പ്രതികരണം ലഭിച്ചതാണ് പ്രതീക്ഷ നല്‍കുന്നത്. രണ്ട് ബസുകള്‍ വൈകാതെ തൃശൂരിലെത്തുമെന്നും മന്ത്രി പറഞ്ഞു. അതിവേഗമുള്ള നടപടികളാണ് ഗണേഷ് കുമാറിന്റെ കീഴിലുള്ള കെഎസ്ആര്‍ടിസിയുടെ എടുത്തുപറയേണ്ട മാറ്റം.

അതേസമയം, പുതിയ ഡബിള്‍ ഡക്കര്‍ ബസിന്റെ സര്‍വീസ് നീട്ടണം എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. പാലപ്പിള്ളി, ചിമ്മിണി വന്യജീവി സങ്കേതം വഴി ചിമ്മിണി ഡാം വരെ നീട്ടണം എന്നാണ് ഉയരുന്ന ആവശ്യം. കാട്ടിലൂടെയുള്ള യാത്ര കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്നതാണ് ഇതിന്റെ നേട്ടം.

മൃഗങ്ങളെ പൂര്‍ണമായി സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയാല്‍ തൃശൂര്‍ മൃഗശാലയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. മൃഗശാലയിലെ സ്ഥിരം ജീവനക്കാരെ മൃഗശാല വകുപ്പില്‍ നിന്ന് സുവോളജിക്കല്‍ പാര്‍ക്കിന്റെ കീഴിലേക്ക് മാറ്റും. ഇതിന് ധനവകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. സുവോളജിക്കല്‍ പാര്‍ക്ക് പ്രവര്‍ത്തന സജ്ജമാകുന്നതോടെ തൃശൂരില്‍ ജനത്തിരക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+