കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉല്‍സവങ്ങളിലെ നിയന്ത്രണം, തൃശൂരുകാര്‍ രണ്ടും കല്‍പ്പിച്ച് തന്നെ, വ്യാഴാഴ്ച ജില്ല സ്തംഭിക്കും

ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്

  • By Manu
Google Oneindia Malayalam News

തൃശൂര്‍: ലോക പ്രശസ്തമായ തൃശൂര്‍ പൂരമടക്കമുള്ള ഉല്‍സവങ്ങളില്‍ വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് എന്നിവയില്‍ വരുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് തൃശൂരില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ നടപടികളിലേക്ക് നീങ്ങാനാണ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം.

1

ഉത്രാളിക്കാവ് പൂരത്തിന്റെ എഴുന്നള്ളിപ്പിനും വെടിക്കെട്ടിനും അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നു തൃശൂര്‍-ആറാട്ടുപുഴ പൂരങ്ങള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രസിദ്ധമായ ഉല്‍സവ ആഘോഷങ്ങളെ സംബന്ധിച്ചും ആശങ്കകള്‍ ഉയര്‍ന്നു കഴിഞ്ഞു. നേരത്തേ ആനയെഴുന്നള്ളിപ്പും വെടിക്കെട്ടുമെല്ലാം സുരക്ഷ ഉറപ്പാക്കിയും നിയമങ്ങള്‍ പാലിച്ചും മുന്‍ വര്‍ഷങ്ങളിലേതുപോലെ നടത്താമെന്ന് പൂരം സംഘാടകരുമായി നേരത്തേ നടത്തിയ ചര്‍ച്ചയില്‍ കലക്ടര്‍ എ കൗശിഗന്‍ ഉറപ്പു നല്‍കിയിരുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ തൃശൂര്‍ പൂരമടക്കമുള്ള ആഘോഷങ്ങളുടെ മാറ്റ് കുറയ്ക്കുമോയെന്ന ആശങ്കകള്‍ക്കിടെയാണ് കലക്ടര്‍ പൂരം സംഘാടകരുടെ യോഗം വിളിച്ചത്.

2

അതേസമയം,കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ ധാരണകള്‍ പോലീസ് ലംഘിക്കുന്നുവെന്ന് പൂരം കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ആരോപിച്ചു. ഉല്‍സവങ്ങളെ തകര്‍ക്കാന്‍ ഗൂഡ പദ്ധതിള്‍ പോലീസ് ആസൂത്രണം ചെയ്യുകയാണെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു. 15 കിലോ കരിമരുന്നില്‍ കൂടുതല്‍ കത്തിച്ചാല്‍ കേസെടുക്കണമെന്ന് വടക്കാഞ്ചേരി പോലീസ് ഭീഷണിപ്പെടുത്തുകയാണെന്നും പൂരകമ്മിറ്റികള്‍ ആരോപിച്ചു.

English summary
Harthal in thrissur on thursday. The restrictions on festivals is the reason for harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X