കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിൽ ആ ഭാഗ്യശാലിയെ കണ്ടെത്തി; പത്ത് കോടിയുടെ ഓണം ബമ്പർ തൃശൂരിലെ ഈ വാടക വീട്ടിലേക്ക്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഒടുവിൽ ഓണം ബമ്പർ നേടിയ ആ ഭാഗ്യശാലിയെ കണ്ടെത്തി

തൃശൂർ: കാത്തിരിപ്പിനൊടുവിൽ തിരുവോണം ബമ്പറടിച്ച ഭാഗ്യശാലിയെ കണ്ടെത്തിയിരിക്കുന്നു. ബുധനാഴ്ചയാണ് ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുത്തത്. തൃശൂരിൽ വിറ്റ ടിക്കറ്റാണ് സമ്മാനം അടിച്ചെടുത്തതെന്ന് കണ്ടെത്തിയിരുന്നെങ്കിലും ആ ഭാഗ്യശാലി ആരാണെന്ന് വ്യക്തമല്ലായിരുന്നു.

എതായാലും കാത്തിരിപ്പുകൾക്കൊടുവിൽ ടിക്കറ്റുമായി ആ ഭാഗ്യശാലി എത്തിയിരിക്കുന്നു. തൃശൂർ വിളപ്പുംകാൽ സ്വദേശിയായ വീട്ടമ്മയ്ക്കാണ് നറുക്ക് വീണിരിക്കുന്നത്.

തൃശൂരിൽ

തൃശൂരിൽ

ടിബി 128092 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബമ്പര്‍ ഒന്നാം സമ്മാനം അടിച്ചത്. തൃശൂരിലെ എസ് എസ് മണിയൻ ഏജൻസിയാണ് ടിക്കറ്റ് വിറ്റതെന്ന് വ്യക്തമായിരുന്നു. എങ്കിലും ടിക്കറ്റുമായി ആരും എത്താതിരുന്നതോടെ ഭാഗ്യശാലിയെ കാണാനുള്ള ആകാംഷയിലായിരുന്നു കേരളം.

വൽസല

വൽസല

ഓണം ബമ്പറിൽ ഒറ്റനിമിഷം കൊണ്ട് കോടീശ്വരിയായ ആ ഭാഗ്യശാലിയെ തേടിയുള്ള അന്വേഷണം ഒടുവിൽ അവസാനിച്ചിരിക്കുകയാണ്. തൃശൂർ അടാട്ട് വിളപ്പുംകാൽ സ്വദേശി പള്ളത്ത് വീട്ടിൽ വൽസല വിജയനാണ് കേരളം കാത്തിരുന്ന ആ ഭാഗ്യശാലി.

വാടകവീട്ടിൽ

വാടകവീട്ടിൽ

അപ്രതീക്ഷിതമായ കടന്നുവന്ന സൗഭാഗ്യത്തിന്റെ ഞെട്ടലിലാണ് വൽസലയും കുടുംബവും. തൃശൂർ ചിറ്റിലപ്പള്ളി സ്വദേശിയായ വൽസല അടാട്ടിലെ വാടകവീട്ടിലാണ് ഇപ്പോൾ താമസം.

 കുടുംബം

കുടുംബം

മൂന്ന് മക്കളോടൊപ്പമാണ് വൽസലയുടെ താമസം. ഭർത്താവ് നേരത്തെ മരിച്ചുപോയി. കാലപ്പഴക്കം മൂലം വീട് തകർന്നതിനെ തുടർന്ന് പുതിയ വീട് വയ്ക്കുന്നതിന് വേണ്ടിയാണ് ഇവർ വാടകവീട്ടിലേക്ക് താമസം മാറിയത്.

കോടികൾ

കോടികൾ

ഒന്നാം സമ്മാനം പത്ത് കോടി രൂപയാണ്. ഏജൻസി കമ്മീഷനും നികുതിയും കിഴിച്ച് വൽസലയ്ക്ക് 6.34 കോടി രൂപയാണ് ലഭിക്കുക. സമ്മാനം അടിക്കുന്നവർക്ക് പുറമെ ടിക്കറ്റ് വിറ്റവർക്കും ചാകരയാണ്.

എജന്റിനും

എജന്റിനും

രവി എന്ന ഏജന്റിൽ നിന്നുമാണ് വൽസല ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റ് വിറ്റ ഏജന്റിന് ഒരു കോടി രൂപയാണ് കമ്മീഷനായി ലഭിക്കുക. ലോട്ടറി വിറ്റ ഏജൻസിക്ക് അരക്കോടി രൂപയും ലഭിക്കും.

നിറയെ സമ്മാനം

നിറയെ സമ്മാനം

ഒന്നാം സമ്മാനമായ 10 കോടിക്ക് പുറമെ 10 പേർക്ക് അമ്പത് ലക്ഷം രൂപ രണ്ടാം സമ്മാനമായി ലഭിച്ചിട്ടുണ്ട്. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ ഇരുപത് പേർക്കും, നാലാം സമ്മാനമായ അ‍ഞ്ച് ലക്ഷം രൂപ ഇരുപത് പേർക്കും ലഭിച്ചിട്ടുണ്ട്.

രണ്ടും മൂന്നും സ്ഥാനക്കാർ

രണ്ടും മൂന്നും സ്ഥാനക്കാർ

രണ്ടാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകൾ ഇവയാണ്- TA 333827, TB 146531, TC 218233, TD 352024, TE 464959, TG 435075, TH 216590, TJ 288047, TK 159622, TM 121728. മൂന്നാം സമ്മാനം- TA 348567, TB 210582, TC 146933, TD 192280, TE 255975, TG 436202, TH 150463 TJ 343045, TK 154100, TM 413457, TA 435493, TB 219564, TC 193476, TD 534815, TE 395683 ,TG378956, TH 432152, TJ 464446, TK 236094, TM 149160

45 ലക്ഷം

45 ലക്ഷം

10 സീരിസുകളിലായി ആകെ 45 ലക്ഷം ഓണം ബംബർ ടിക്കറ്റുകളാണ് ഇത്തവണ ലോട്ടറി വകുപ്പ് അച്ചടിച്ചത്. 43.11 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. സമ്മാനത്തുകകൾ വിതരണം ചെയ്യാനായി ഏകദേശം 70 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്.

 സർക്കാരിന്

സർക്കാരിന്

350 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ഓണം ബംബർ സർക്കാരിനും വൻ ലാഭമാണ് ഉണ്ടാക്കുന്നത്. ആകെ സമ്മാനത്തുകയുടെ മൂന്നിരട്ടിയോളം സർക്കാരിന് തിരികെ ലഭിക്കും. ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന തുകയുടെ പകുതി സമ്മാനമായി നൽകണമെന്ന നയം ബമ്പറുകൾക്ക് നേട്ടമല്ലെന്നതും സർക്കാരിന് നേട്ടമാണ്.

കഴിഞ്ഞ വർഷം

കഴിഞ്ഞ വർഷം

ഇത്തവണത്തേത് പോലെ കഴിഞ്ഞ വർഷവും തന്നെ ബംബർ അടിച്ച ഭാഗ്യവാനെ കണ്ടെത്താൻ കുറച്ച് കാത്തിരിപ്പ് വേണ്ടിവന്നു. മലപ്പുറം ചിങ്ങവനം സ്വദേശിയായ മുസ്തഫയായിരുന്നു ആ ഭാഗ്യവാൻ. ബംബറടിച്ച് രണ്ടാം ദിവസമാണ് മുസ്തഫ ടിക്കറ്റുമായി എത്തിയത്. പ്രവാസ ജീവിതം ഉപേക്ഷിച്ച് നാട്ടിൽ ഡ്രൈവറായി ജോലി നോക്കുന്നതിനിടെയാണ് ഭാഗ്യം മുസ്തഫയെ തേടിയെത്തിയത്.

കോണ്‍ഗ്രസ്സിലും മലബാര്‍ ലോബി!!! ഉമ്മൻ ചാണ്ടിയുടെ കളികൾ കാണാനിരിക്കുന്നതേയുള്ളൂ... പക്ഷേ, എളുപ്പമല്ലകോണ്‍ഗ്രസ്സിലും മലബാര്‍ ലോബി!!! ഉമ്മൻ ചാണ്ടിയുടെ കളികൾ കാണാനിരിക്കുന്നതേയുള്ളൂ... പക്ഷേ, എളുപ്പമല്ല

ഒന്നര വയസുകാരിയെ അമ്മ കിണറ്റിലെറിഞ്ഞു! ആരോ തള്ളിയിട്ടതെന്ന്.. കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത് ഇങ്ങനെഒന്നര വയസുകാരിയെ അമ്മ കിണറ്റിലെറിഞ്ഞു! ആരോ തള്ളിയിട്ടതെന്ന്.. കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ

English summary
house wife valsala vijayan of thrissur won onam bumper
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X