മകനെ തിരഞ്ഞെത്തിയ ഗുണ്ടകള്‍ അച്ഛനെ വെട്ടിക്കൊന്നു; ചുണ്ണാമ്പ് നിലത്ത് പോയതിന് ക്രൂര കൊലപാതകം
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ മകനെ തിരഞ്ഞുവന്ന ഗുണ്ടാ സംഘം വീട്ടില്‍ കയറി അച്ഛനെ വെട്ടിക്കൊന്നു. കനാല്‍ ബെയ്‌സില്‍ മോദിച്ചാല്‍ വീട്ടില്‍ വജയനാണ് (58) കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകന്‍ വിനീതിനെ ചോദിച്ചാണ് അക്രമികള്‍ വീട്ടിലെത്തിയത്. വിനീത് ഈ സമയം വീട്ടിലില്ലായിരുന്നു.

സംശയം തോന്നിയ അക്രമികള്‍ വീടിനകത്ത് കയറി പരിശോധിച്ചു. ഈ സമയം വിജയന്‍ ദേഷ്യപ്പെട്ടതോടെയാണ് അക്രമികള്‍ കൈയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് വിജയനെ വെട്ടിയത്. ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. മൂന്ന് ബൈക്കുകളിലായിട്ടാണ് അക്രമികള്‍ വിനീതിനെ ചോദിച്ചെത്തിയത്.
ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം. കെഎസ്ഇബി ജീവനക്കാരനാണ് വിജയന്‍. പിടിവലിയില്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ക്കും പരിക്കേറ്റു. ചുണ്ണാമ്പ് നിലത്തു പോയതുമായി ബന്ധപ്പെട്ട് വിനീതും കാട്ടൂര്‍ സ്വദേശികളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഇവര്‍ സംസ്ഥാനം വിട്ടിട്ടുണ്ടാകുമെന്നാണ് സൂചന. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications