സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു: കൈപ്പമംഗലത്ത് തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍
തൃശ്ശൂര്‍: കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ ഉണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ പരിക്കേറ്റയാള്‍ മരിച്ചു. കൈപ്പമംഗലം സ്വദേശി സതീശന്‍(51)നാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് കൈപ്പമംഗലത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ സതീശന് പരിക്കേറ്റിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് കൈപ്പമംഗലം നിയോജകമണ്ഡലത്തിലും, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി പരിധിയിലും തിങ്കളാഴ്ച ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു..
സംഘര്‍ഷത്തിനു പിന്നാലെ പ്രവര്‍ത്തകരെ ഉള്‍പ്പെടെ തൃശ്ശൂര്‍ ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സതീശന്‍ ഞായറാഴ്ച പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.
സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്. സംഘര്‍ഷത്തില്‍ നാലു ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.












Click it and Unblock the Notifications