'പ്രണയവിവാഹത്തിന് കൂട്ടുനിന്നു', വൈദികന് പെൺകുട്ടിയുടെ പിതാവിന്റെ മർദനം
തൃശൂര്‍: മകളുടെ വിവാഹത്തിന് കൂട്ടുനിന്ന് ആരോപിച്ച് വൈദികന് പിതാവിന്റെ മർദനം. ആർത്താറ്റ് മാർത്തോമ പള്ളിയിലെ വികാരി ഫാ.ജോബിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാണിയാമ്പാൽ സ്വദേശി വിൽസണാണ് വികാരി ഫാ.ജോബിയെ ആക്രമിച്ചത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.പരിക്കേറ്റ ജോബിയെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളുടെ പ്രണയ വിവാഹത്തിന് വികാരി കൂട്ട് നിന്നെന്നു ആരോപിച്ചാണ് വിൽസൺ ഫാ.ജോബിക്ക് നേരെ ആക്രമണം നടത്തിയത്.

കുർബാന കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പുറകെയെത്തിയ ഇയാൾ വികാരിയെ ആക്രമിക്കുകയായിരുന്നു. തലയിലും പുറത്തും പരിക്കേറ്റു. കുറച്ച് ദിവസം മുമ്പാണ് വില്‍സന്‍റെ മകളുടെ വിവാഹം പള്ളിയില്‍ വെച്ച് നടന്നത്.ഫാ.ജോബിയുടെ കാര്‍മികത്വത്തിലായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തില്‍ വില്‍സന് താല്‍പര്യമുണ്ടായിരുന്നില്ല. വൈദികനാണ് മകളുടെ വിവാഹത്തിന് കൂട്ടുനിന്നതെന്നായിരുന്നു ഇയാളുടെ ആരോപണം. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വില്‍സന്‍ നിലവിൽ ഒളിവിലാണ്.
ഇഷ്ടപ്പെട്ട പെണ്‍കുട്ടി അടുപ്പം കാണിക്കുന്നില്ല, അയല്‍വാസികൾക്ക് യുവാവിന്റെ ക്രൂര മര്‍ദനം
കൊല്ലം:വീടുകയറി സ്ത്രീകളെ ആക്രമിക്കുകയും ഹെല്‍മെറ്റുകൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പുനലൂര്‍ അഷ്ടമംഗലം മനുഭവനില്‍ അനു മോഹനാ(28)ണ് അറസ്റ്റിലായത്. അഷ്ടമംഗലം സ്വദേശികളും അയല്‍വാസികളുമായ ഗിരിജ, ശരണ്യ, സുശീല, സുധര്‍മ എന്നിവര്‍ക്കും അയല്‍വാസിയായ അനില്‍കുമാറിനുമാണ് മര്‍ദനമേറ്റത്.
ഇഷ്ടമുള്ള പെണ്‍കുട്ടി അടുപ്പംകാണിക്കാത്തതിന് കാരണം അയല്‍വാസികളായ സ്ത്രീകളാണെന്ന് ആരോപിച്ചായിരുന്നു മർദനമെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ അനില്‍കുമാറിന്റെ കൈത്തണ്ടയില്‍ കടിയേറ്റതായും പറയുന്നു.വീട്ടില്‍ അതിക്രമിച്ചു കടന്ന പ്രതി ഗിരിജയെ മുടിക്കുകുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുകയും കല്ലുകൊണ്ടിടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പുറത്തിറങ്ങി അയല്‍വാസികളായ ശരണ്യയെയും ഇവരുടെ അമ്മായിയമ്മ സുശീലയെയും അയല്‍വാസിയായ സുധാമണിയെയും ആക്രമിക്കുകയായിരുന്നു.
ഹെല്‍മെറ്റുകൊണ്ട് ആക്രമിക്കുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് ഓടിയെത്തുമ്പോഴാണ് അനില്‍കുമാറിനും മര്‍ദനമേറ്റത്. മര്‍ദനമേറ്റവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ഇവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്.












Click it and Unblock the Notifications