കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈജുവിന്റെ കസ്റ്റഡി മരണം; അന്വേഷണം വനംവകുപ്പ് ഉദ്യോഗസ്ഥരിലേക്ക്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഒല്ലൂര്‍ മാന്ദാമംഗലം ചേരുംകുഴി സ്വദേശി ബൈജുവിന്റെ മരണം സംബന്ധിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കുരുക്ക്് മുറുകുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത മാന്ദാമംഗലം സ്വദേശി ഏഴോലിക്കല്‍ ബൈജുവിന്റെ മരണം കൊലപാതകമാണെന്ന പരാതിയില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് അന്വേഷണം വനംവകുപ്പുദ്യോഗസ്ഥരിലേക്ക്. ബൈജുവിനെ കസ്റ്റഡിയില്‍വച്ച് ക്രൂരമായി മര്‍ദിച്ചതിന് നേതൃത്വം നല്‍കിയത് പട്ടിക്കാട് വനംവകുപ്പ് റേയ്‌ഞ്ചോഫീസിലെ നാലു ഉദ്യോഗസ്ഥരാണെന്ന കാര്യം കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിട്ടുള്ളതായാണ് വിവരം. സ്ഥലംമാറിപ്പോയ മുന്‍ വനം വകുപ്പുദ്യോഗസ്ഥനും ബൈജുവിനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.

ബൈജുവിന്റെ ശരീരത്തില്‍ ഏറ്റ പരുക്കുകളെക്കുറിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതും പ്രധാന തെളിവുകളാണ്. കസ്റ്റഡിയിലെടുത്തശേഷം ക്രൂരമായി മര്‍ദിച്ചശേഷമാണ് തെളിവെടുപ്പിന് പലസ്ഥലത്തേക്കും കൊണ്ടുപോയത്. തിരികെ കൊണ്ടുവന്നശേഷവും ക്രൂരമായി മര്‍ദിച്ചുവെന്നും പറയപ്പെടുന്നു. ഒരു വനംവകുപ്പുദ്യോഗസ്ഥന്റെ വീട്ടില്‍നിന്നുമാണ് ബൈജു രാത്രി വൈകി ഓട്ടോറിക്ഷയില്‍ കയറിപ്പോയതെന്നും പറയപ്പെടുന്നു. ക്രൂരമായി മര്‍ദിച്ചശേഷം ഒന്നുകില്‍ ഇവര്‍ ബൈജുവിനെ പോകാനനുവദിക്കുകയായിരുന്നിരിക്കണം.

murder

പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ സ്വയം ഹാജരായ ബൈജുവിനെ 2017 ജൂലൈ 23ന് രാവിലെ വീടിനു സമീപമുള്ള കുന്നിന്‍മുകളില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഹാജരായ ദിവസം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിനു കൊണ്ടുപോയി രാത്രി തിരിച്ചെത്തിയശേഷം മാന്ദാമംഗലം ഫോസ്റ്റ് ഓഫീസിനു മുന്‍പില്‍നിന്നും ബൈജു ഓടി രക്ഷപ്പെട്ടുവെന്നും കെട്ടിത്തൂങ്ങി മരിച്ചുവെന്നുമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.

ബൈജു അതുവരെ ഒരു കേസിലും പ്രതിയാക്കപ്പെട്ടിട്ടില്ല. ചോദ്യംചെയ്യലില്‍, വനംകൊള്ളയില്‍ വനംവകുപ്പുദ്യോഗസ്ഥരുടെ ഒത്താശയില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന വനംകൊള്ളയെക്കുറിച്ച് ബൈജുവിനറിയാമായിരുന്നു. പാലക്കാട്, പെരുമ്പാവൂര്‍ പ്രദേശങ്ങളിലെ മില്ലുടമകളുമായി കരാര്‍ ഉണ്ടാക്കുന്നതും അവര്‍ക്ക് മരം എത്തിച്ചുകൊടുക്കുന്നതുമെല്ലാം വനംവകുപ്പുദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു. ബൈജുവിനെ തെളിവെടുപ്പിനു കൊണ്ടുപോയതും തിരിച്ചെത്തിച്ചതുമെല്ലാം യൂണിഫോമിലല്ലാത്ത ഉദ്യോഗസ്ഥര്‍ സ്വകാര്യ വാഹനമുപയോഗിച്ചായിരുന്നു. സാമ്പത്തിക ക്രമക്കേടിനും അഴിമതിക്കും സ്ഥലംമാറ്റപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ ബൈജുവിനെ കസ്റ്റഡിയിലെടുത്ത അന്നുതന്നെ സ്ഥലത്തെത്തിയിരുന്നതായും പറയുന്നു. ബൈജുവിനെ കസ്റ്റഡിയിലെടുത്തതും ഓടിപ്പോയതുമെല്ലാം യഥാസമയം പോലീസില്‍ അറിയിക്കുന്നതിലും ഫോറസ്റ്റുദ്യോഗസ്ഥര്‍ വീഴ്ചവരുത്തി.

പ്രദേശത്ത് വനംകൊള്ള - വനം ഉദ്യോഗസ്ഥ സംഘത്തിന്റേതായ മാഫിയ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. കോടികണക്കിനു രൂപയുടെ മരത്തടികളാണ് ഈ മാഫിയ ഇവിടെനിന്നും കടത്തികൊണ്ടുപോയിരിക്കുന്നത്. ഇവരുടെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കാത്തവരുടെ പേരില്‍ കള്ളകേസെടുക്കുന്നതും മര്‍ദിക്കുന്നതും പതിവാണ്. ഇവരുടെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതുകൊണ്ടാണ് ബൈജുവിന്റെ കുടുംബാംഗങ്ങളോ, സുഹൃത്തുക്കളോ, നാട്ടുകാരോ പരാതിയുമായി രംഗത്തുവരാതിരുന്നത്. ക്രൈംബ്രാഞ്ചിനു മുന്നില്‍ സ്വതന്ത്രമായി മൊഴി നല്‍കുന്നതില്‍നിന്നും ഈ മാഫിയാ സംഘം ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതായാണ് വിവരം. ഇവരുടെ സാന്നിധ്യം പ്രദേശത്ത് ഉള്ളിടത്തോളം ഒരാളും തെളിവുനല്‍കാന്‍ മുന്നോട്ടുവരാന്‍ സാധ്യതയില്ല. കേസന്വേഷണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇത് തടസം സൃഷ്ടിക്കും.

ക്രൈംബ്രാഞ്ച് അന്വേഷണസംഘം പട്ടിക്കാട് റേഞ്ച് ഓഫീസിലേയും മാന്ദാമംഗലം വനംവകുപ്പ് ഓഫീസിലേയും ഫയലുകള്‍ പരിശോധനക്കായി കൊണ്ടുപോയിട്ടുണ്ട്. ബൈജുവിന്റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന പരുക്കുകള്‍ ഒരു ഫോറന്‍സിക് വിദഗ്ധനെകൊണ്ടു വിശകലനം ചെയ്യിപ്പിച്ചാല്‍ മാത്രമേ മരണത്തിന്റെ യഥാര്‍ഥകാരണം കണ്ടെത്താന്‍ കഴിയൂ. പട്ടിക്കാട് റേഞ്ച് ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നും സസ്‌പെന്റു ചെയ്യാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് മുന്‍കൈയെടുത്ത് നടത്തുന്നതായാണ് സൂചന.

English summary
Thrissur Local News: Baiju custody death case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X