പ്രസവിച്ചെന്ന് യുവതി, വയറ്റില്‍ ഉണ്ടായിരുന്നത് വെള്ളം മാത്രമെന്ന് ഡോക്ടര്‍, സംഭവം തൃശൂരില്‍
വാടാനപ്പള്ളി: ആശുപത്രിയില്‍ പ്രസവിച്ചെന്നുള്ള യുവതിയുടെ അവകാശ വാദവും അവര്‍ ഗര്‍ഭിണിയായിരുന്നില്ലെന്ന ഡോക്ടറുടെ അഭിപ്രായവും ഇടയാക്കിയത് നാടകീയ സംഭവങ്ങള്‍ക്ക്. എങ്ങണ്ടിയൂരിലെ സ്വാകര ആശുപത്രിയിലാണ് സംഭവം. എങ്ങണ്ടിയൂര്‍ സ്വദേശിയായ യുവതി പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തുന്നതോടെയാണ് സംഭവവികാസങ്ങളുടെ തുടക്കം.
ആശുപത്രിയിലെത്തിയ യുവതിയെ ഡോക്ടര്‍ സ്‌കാനിങ്ങിനു വിധേയമാക്കിയെങ്കിലും ഗര്‍ഭം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇത് യുവതിയെ അറിയിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കം വലിയ ബഹളത്തിനാണ് ഇടവെച്ചത്. വീര്‍ത്തവയറുമായെത്തിയ യുവതിയെ ലേബര്‍ റൂമിലേക്ക് കയറ്റി, എന്നാല്‍ വയറ്റില്‍ ഉണ്ടായിരുന്നത് വെള്ളം മാത്രമാണെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും തങ്ങള്‍ക്ക് കുട്ടിയെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വെച്ചത്.

ബഹളത്തെതുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി യുവതിയെ അടുത്തുള്ള കമ്മ്യൂണിറ്റി സെന്ററിലേക്ക് പറഞ്ഞുവിട്ട് പരിശോധന നടത്തിയെങ്കിലും പ്രസവത്തിന്റേതായ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി യുവതിയെ മെഡിക്കക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.












Click it and Unblock the Notifications