കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിയിറച്ചി വിവാദത്തിന് പിന്നാലെ ഹോട്ടല്‍ ഭക്ഷണത്തിന് ദുര്‍ഗന്ധം: പുഴുവിനെ കണ്ടതായി ആക്ഷേപം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുന്നംകുളത്തെ ഹോട്ടലുകാരുടെ കണ്ടകശനി മാറുന്നില്ല. പട്ടിയിറച്ചി വിവാദത്തിന് പിന്നാലെ ഭക്ഷണത്തില്‍ ദുര്‍ഗന്ധവും പുഴുവിനെ കണ്ടെത്തിയതായും പരാതി. ഇതോടെ കുന്നംകുളം നഗരത്തിലെ ഹോട്ടല്‍ വ്യവസായം വന്‍ പ്രതിസന്ധിയാണ്എ നേരിടുന്നത്. നഗരത്തിലെ വടക്കാഞ്ചേരി റോഡിലെ ഒരു ഹോട്ടലില്‍നിന്ന് പട്ടിയിറച്ചി കണ്ടെത്തിയെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരണമാണ് നടക്കുന്നത്. ഇതിനെതിരേ കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയതായി കുന്നംകുളം യൂണിറ്റ് പ്രസിഡന്റ് ടി.എ. ഉസ്മാന്‍, സെക്രട്ടറി സുന്ദരന്‍ നായര്‍ എന്നിവര്‍ പറഞ്ഞു.

ഭക്ഷ്യയോഗ്യമല്ലാത്ത പട്ടിയിറച്ചി ഉപയോഗിച്ച് ഭക്ഷണം പാകംചെയ്യുന്നത് കുന്നംകുളം എസ്.ഐയും സംഘവും പിടിച്ചെടുത്തുവെന്നാണ് പ്രചാരണം. എന്നാല്‍ കുന്നംകുളം നഗരത്തിലോ പരിസരത്തോ 'അശോക' എന്ന് പേരായ ഹോട്ടല്‍ സ്ഥാപനം ഇല്ലാത്തതാണ്. മറ്റൊരു സംസ്ഥാനത്ത് നടന്ന സംഭവം കുന്നംകുളത്തെ ഒരു ഹോട്ടലില്‍നിന്ന് പിടിച്ചെടുത്തുവെന്നാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. ഹോട്ടല്‍ മേഖലയെ അപകീര്‍ത്തിപ്പെടുത്താന്‍ ചില കുബുദ്ധികളാണ് ഈ പ്രചരണം നടത്തുന്നതെന്ന് ഹോട്ടല്‍ വ്യാപാരികള്‍ പറഞ്ഞു. ഇത്തരം പ്രചാരണം ഹോട്ടല്‍ മേഖലയിലെ ഭക്ഷണ വ്യാപാരത്തെ വലിയ പ്രതിസന്ധിയിലാക്കിയതായി അസോസിയേഷന്‍ സൂചിപ്പിച്ചു. നിരവധി പേര്‍ പല സ്ഥലങ്ങളില്‍നിന്നും നിജസ്ഥിതി അറിയാന്‍ പോലീസ് സ്‌റ്റേഷനിലേക്കും ഹോട്ടലുകളിലേക്കും ഫോണ്‍ ചെയ്യുന്നുണ്ട്.

hotel

തെറ്റായ വാര്‍ത്തയുടെ ഉറവിടം സൈബര്‍ സെല്ലിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയും ഫെയ്‌സ്ബുക്ക് വഴിയുമാണ് വ്യാജപ്രചാരണം വ്യാപകമായി നടക്കുന്നതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഇതിനെടയിലാണ് കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ഹോട്ടലില്‍ നിന്ന് രാത്രി ഭക്ഷണം കഴിച്ച കുടുംബത്തിന് ദുരനുഭവം ഉണ്ടായത്. ഭക്ഷണത്തില്‍ ദുര്‍ഗന്ധവും പുഴുവിനെ കണ്ടെത്തിയതായും പരാതി ഉയര്‍ന്നു. ഇതോടെ ഭക്ഷണം കഴിക്കാന്‍ വന്നവരും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം ഉടുവില്‍ സംഘര്‍ഷത്തിന്‍െ്‌റ വക്കിലെത്തിയപ്പോള്‍ പോലീസും സ്ഥലത്തെത്തി. കുന്നംകുളത്തെ മലബാര്‍ ഫുഡ് കോര്‍ട്ട് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികള്‍ക്കാണ് ദുര്‍ഗന്ധമുള്ള പുഴുവരിച്ച ഭക്ഷണം ലഭിച്ചതെന്നാണ് ആക്ഷേപം.
worm

ഗുരുവായൂര്‍ മമ്മിയൂര്‍ സ്വദേശി തച്ചിലത്ത് ശശികുമാറും ഭാര്യയുമാണ് കഴിഞ്ഞ രാത്രി 9.30ന് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. റൊട്ടിയും പെപ്പര്‍ ചിക്കനുമാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്. റൊട്ടിയോടൊപ്പം കൊണ്ടുവന്ന പെപ്പര്‍ ചിക്കനാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടത്. പരിശോധനയില്‍ പുഴുവിനെയും കണ്ടെത്തി. കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടെ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതായി ശശികുമാറും ഭാര്യയും പറഞ്ഞു. തുടര്‍ന്നുള്ള പരിശോധനയില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് ഇരുവരും ഭക്ഷണം മേശയില്‍തന്നെ ഛര്‍ദിച്ചു. ഹോട്ടല്‍ ജീവനക്കാരെ വിളിച്ചുവരുത്തി അവര്‍ കഴിച്ചുനോക്കിയപ്പോഴും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തുപ്പിക്കളഞ്ഞു. തുടര്‍ന്ന് ശശികുമാര്‍ ഫോണ്‍ ചെയ്ത് സുഹൃത്തുക്കളെ വിളിച്ചുവരുത്തിയതോടെ ഹോട്ടല്‍ ജീവനക്കാരുമായി ബഹളമായി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കുന്നംകുളം പോലീസും സ്ഥലത്തെത്തി. ചത്തകോഴിയെ ഉപയോഗിച്ചാണ് പെപ്പര്‍ ചിക്കന്‍ തയാറാക്കിയിട്ടുള്ളതെന്നാണ് ആക്ഷേപം. സംഭവത്തെക്കുറിച്ച് ശശികുമാര്‍ പോലീസില്‍ പരാതി നല്‍കി. ഈ പരാതി ആരോഗ്യവകുപ്പിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു. നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി. സംഭവം ഭക്ഷ്യസുരക്ഷാ വിഭാഗത്തെ അറിയിക്കുമെന്ന് അവര്‍ പറഞ്ഞു.
English summary
Found worm in hotel food
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X