കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് റേഷന്‍ പ്രതിസന്ധി രൂക്ഷം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാനത്തു റേഷന്‍പ്രതിസന്ധി രൂക്ഷമായി. വ്യാപാരികള്‍ക്കു നിയന്ത്രിത അളവില്‍ ലഭിച്ചിരുന്ന സ്‌റ്റോക്ക് പലയിടത്തും പൂര്‍ണമായി നിലച്ചു. മെയ്മാസത്തില്‍ വിതരണം നടത്തേണ്ട അരിയും ഗോതമ്പും പലയിടത്തും പേരിനു പോലും എത്തിയിട്ടില്ല. അതേസമയം വ്യക്തമായ ഉത്തരം നല്‍കാതെ ഉദ്യോഗസ്ഥര്‍ ഉരുണ്ടുകളി തുടരുകയാണ്. പ്രതിസന്ധി ഉടനെ തീരുമെന്ന പതിവു പല്ലവിയാണു മറുപടി. എന്തായാലും പകുതിയോളം റേഷന്‍കടകളില്‍ സ്‌റ്റോക്കില്ല.

ഏപ്രിലില്‍ നല്‍കേണ്ട റേഷന്‍ വിഹിതം എത്താതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ പത്തിനകം ബാലന്‍സായി നില്‍ക്കുന്ന റേഷന്‍ വസ്തുക്കള്‍ വിതരണം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. അതും പാഴ്‌വാക്കായി. പേരിനു പലയിടത്തായി റേഷന്‍ നല്‍കി. അതു ചൂണ്ടിക്കാട്ടി അധികൃതര്‍ കൈ മലര്‍ത്തുകയാണ്. ആവശ്യത്തിനു ഭക്ഷ്യധാന്യം സ്‌റ്റോക്കുണ്ടായിട്ടും അതു കടകളിലേക്കു വിതരണം ചെയ്യുന്നില്ല. കുരിയച്ചിറ ഗോഡൗണില്‍ 650 ലോഡ് ധാന്യം സ്‌റ്റോക്കുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ച കൊണ്ട് നൂറില്‍ താഴെ ലോഡ് മാത്രമേ കടകളിലേക്കു നല്‍കിയുള്ളൂ.

rice2

ഇതിനു വ്യക്തമായ വിശദീകരണമില്ല. ഊരകം, ചിറ്റിലപ്പിള്ളി, ടൗണ്‍ ഫര്‍ക്കകളിലെ നൂറ്റമ്പതോളം റേഷന്‍ കടകളില്‍ ധാന്യങ്ങള്‍ എത്താത്തതിനാല്‍ കടകള്‍ അടച്ചിട്ട നിലയിലാണ്. മിക്കയിടത്തും ഇതാണ് സ്ഥിതി. വടക്കന്‍ ജില്ലകളില്‍ ഇ-പോസ് മെഷിന്‍ സജീകരിക്കുന്നത് എവിടെയുമെത്തിയിട്ടില്ല. അതേസമയം റേഷന്‍കടകള്‍ക്ക് എന്നപേരില്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ വന്‍തോതില്‍ കരിഞ്ചന്തയിലേക്കു മറിയുന്നുണ്ടെന്ന സംശയവും ബലപ്പെട്ടു. ഇ-പോസ് മെഷിന്‍ വന്നതോടെ കടകളിലേക്ക് നല്‍കുന്ന റേഷന്‍ വസ്തുക്കളുടെ കൃത്യമായ കണക്കും ബാലന്‍സ് ഉണ്ടെങ്കില്‍ അതും അറിയാന്‍ കഴിയും.

അതു അട്ടിമറിക്കാനാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ ശ്രമമെന്നു പറയുന്നു. യഥാര്‍ഥത്തില്‍ ഉദ്യോഗസ്ഥരാണ് കൂടുതല്‍ തട്ടിപ്പു നടത്തുന്നതെന്നാണ് ആക്ഷേപം. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരാണ് മറുപടി പറയേണ്ടതെന്നു വ്യാപാരികളും പറയുന്നു. ഏതായാലും പുതിയ സംഭവവികാസങ്ങളോടെ സംസ്ഥാനതലത്തില്‍ സമരാന്തരീക്ഷമായി. അടുത്ത ദിവസം റേഷന്‍കടയുടമകളുടെ സംസ്ഥാനനേതാക്കള്‍ തൃശൂരിലെത്തി ചര്‍ച്ച നടത്തുന്നണ്ട്.ഇതേസമയം റേഷന്‍ പ്രതിസന്ധി താല്‍ക്കാലികമായുണ്ടായതാണെന്നും ഉടനെ പരിഹരിക്കുമെന്നും ഉദ്യോഗസ്ഥര്‍ ആവര്‍ത്തിക്കുന്നുണ്ട്.

English summary
ration issue going worst,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X