കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസാധു നോട്ടിന്‍െ്‌റ പേരില്‍ നടക്കുന്നത് വന്‍ ഊഹകച്ചവടം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: അസാധു നോട്ട് മാറ്റി നല്‍കുമെന്ന പേരില്‍ നടക്കുന്നത് ഊഹകച്ചവടം. അസാധു നോട്ട് പിടികൂടിയാല്‍ ഈടാക്കുക പത്തിരട്ടി പിഴ. നാഗമാണിക്യം, വെള്ളിമൂങ്ങ, ഇരുതലമൂരി തുടങ്ങിയ തട്ടിപ്പുകളുടെ ലിസ്റ്റില്‍ ഇപ്പോള്‍ അസാധു നോട്ടും. നോട്ട് മാറി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘങ്ങള്‍ സജീവമാവുകയാണ്. ഈ തട്ടിപ്പിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം ചാവക്കാട് പോലീസിന്റെ പിടിയിലായവരും. 2 തവണയായി 2 കോടി രൂപയുടെ അസാധു നോട്ടാണ് ചാവക്കാട് പോലീസ് മാത്രം പിടികൂടിയത്. കോടിക്കണക്കിന് രൂപയുടെ നോട്ട് ഇനിയും വെളിയില്‍ വരാനുണ്ട് എന്നതാണ് വാസ്തവം.

പഴയനോട്ട് മാറ്റിക്കൊടുക്കും എന്നല്ലാതെ മാറ്റിക്കൊടുത്ത സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. തട്ടിപ്പുകാര്‍ തെറ്റിദ്ധരിപ്പിക്കുന്നത് ഇങ്ങനെ. പഴയ നോട്ടുകള്‍ ചില ബാങ്കുകളില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഈ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ ബാങ്കുകള്‍ക്ക് ഇനിയും ലഭ്യമാവും. ചില ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ പഴയ നോട്ട് മാറ്റിയെടുക്കാം എന്നതാണ് തട്ടിപ്പുകാരുടെ വാദം. ഇതില്‍ പലരും വീഴുന്നു.

thrissur

പഴയ നോട്ട് മാറാന്‍ തട്ടിപ്പു സംഘങ്ങള്‍ക്ക് പലരും ലക്ഷങ്ങല്‍ നല്‍കുന്നു. തട്ടിപ്പാണെന്ന് തിരിച്ചറിയുമ്പോഴും പരാതിപ്പെടാനും കഴിയില്ല. ഇത് തട്ടിപ്പുകാര്‍ക്ക് സഹായമാകുന്നു. അസാധു നോട്ട് പിടികൂടിയാല്‍ പത്തിരട്ടിയാണ് പിഴ ഈടാക്കുക. ചാവക്കാട് പിടികൂടിയ നോട്ടിന്റെ പത്തിരട്ടി തുക പിഴയടക്കേണ്ടതായി വരും. ഇതേ സമയം ഇത്തരം കേസുകളില്‍ അന്വേഷണത്തിന് പോലീസിനും പരിമിതിയുണ്ട്. രാജ്യവ്യാപക കണ്ണികളുള്ള തട്ടിപ്പു സംഘങ്ങളെ പിടികൂടുന്നത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കൂടുതല്‍ എളുപ്പമായേക്കും.

English summary
Speculation of lapsed money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X