Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ​ഗോപിക്ക് അഭിനന്ദനവുമായി മമ്മൂക്കയും ലാലേട്ടനും; താരങ്ങളുടെ വാക്കുകൾ ഇങ്ങനെ

തൃശൂർ: സുരേഷ് ​ഗോപിയുടെ വിജയത്തിലൂടെ സംസ്ഥാനത്ത് ബി ജെ പി അക്കൗണ്ട് തുറന്നിരിക്കുകയാണ്. സുരേഷ് ​ഗോപിയുടെ വിജയത്തിൽ പാർട്ടി നോക്കാതെയാണ് ആളുകൾ ആശംസയും അഭിനന്ദനവും അറിയിക്കുന്നത്. സോഷ്യൽ മീഡിയ നിറയെ സുരേഷ് ​ഗോപിക്കുള്ള അഭിനന്ദനം കൊണ്ട് നിറയുകയാണ്. ഇപ്പോൾ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ​ഗോപിക്ക് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ സുരേഷ് ​ഗോപിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ ആശംസ അറിയിച്ചിരിക്കുന്നത്. അഭിനന്ദനങ്ങൾ പ്രിയ സുരേഷ് എന്നാണ് മോഹൻലാൽ കുറിച്ചത്. നിങ്ങളുടെ വിജയത്തിന് പ്രിയ സുരേഷ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് മമ്മൂട്ടി കുറിച്ചത്. രണ്ട് പോസ്റ്റിനും സുരേഷ് ​ഗോപി നന്ദി അറിയച്ച് കമന്റും ഇട്ടിരുന്നു.

suresh gopii

'നിങ്ങളുടെ വിജയത്തിന് പ്രിയ സുരേഷ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ', എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. സലീം കുമാറും സുരേഷ് ​ഗോപിക്ക് അഭിനന്ദനം അറിയച്ചു. രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ സുരേഷേട്ടാ, എന്നാണ് അദ്ദേഹം കുറിച്ചത്.

നേരത്തെ സിനിമാ താരങ്ങളായ അനുശ്രീ, ഭാമ, ബീന ആന്റണി, മുക്ത, കൃഷ്ണ കുമാർ തുടങ്ങിയ താരങ്ങൾ സുരേഷ് ​ഗോപിക്ക് ആശംസയുമായി എത്തിയിരുന്നു. ഹൃദയം കീഴടക്കി സുരേഷ് ​ഗോപി. തൃശൂർ അങ്ങെടുത്തു, നിറഞ്ഞ സ്നേഹം എന്നാണ് നടി സോഷ്യൽ മീഡിയിയിൽ പങ്കുവെച്ചത്. ഞങ്ങൾ ആ​ഗ്രഹിച്ച വിജയം, ഞങ്ങൾ പ്രതീക്ഷിച്ച വിജയം, ഞങ്ങളെല്ലാവരും കൂടെയുണ്ട് സുരേഷേട്ടാ എന്നാണ് ബീനാ ആന്റണി കുറിച്ചത്.

സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രമാണ് അനുശ്രീ പങ്കുവെച്ചത്. ബി​ഗ് ബ്രദർ അഭിനന്ദനങ്ങൾ തൃശൂർ അങ്ങെടുത്തൂ എന്നാണ് മുക്ത കുറിച്ചത്. അതേ സമയം കൃഷ്ണകുമാറും ഭാര്യ സിന്ധുവും സുരേഷ് ​ഗോപിയുടെ വീട്ടിലെത്തിയാണ് അഭിനന്ദനം നേർന്നത്. താമര വിരിയില്ല, വിരിയില്ല എന്ന് പറഞ്ഞിട്ട് ഇപ്പോൾ ഇന്ത്യയൊന്നാകെ തൃശൂരിലേക്ക് നോക്കുകയാണ് എന്നും കൃഷ്ണ കുമാർ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹീറോയായി സുരേഷ് ​ഗോപി മാറിയെന്നും കൃഷ്ണ കുമാർ പറഞ്ഞിരുന്നു.

സുരേഷ് ​ഗോപിക്ക് മധുരം നൽകിയാണ് ഭാര്യ രാധിക തിരഞ്ഞെടുപ്പ വിജയം ആഘോഷിച്ചത്. വിജയം അറിഞ്ഞ് വീട്ടിലെത്തിയ എല്ലാവർക്കും മധുരം വിതരണം ചെയ്യുകയും ചെയ്തു. വിജയത്തിൽ ലൂർദ് മാതാവിന് സുരേഷ് ​ഗോപി നന്ദി പറഞ്ഞു. ഒഴുക്കിന് എതിരെയാണ് നീന്തി കയറിയതെന്നും വ്യക്തിപരമായി ഒരുപാട് ദ്രോഹങ്ങൾ നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.. സത്യം തൃശൂരിലെ ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+