തൃശൂരില്‍ യുവാവിനെ അടിച്ചുകൊന്ന് മൃതദേഹം പുഴയില്‍ തള്ളി: ആറുപേർ അറസ്റ്റില്‍
തൃശൂർ: തൃശൂരില്‍ യുവാവിനെ അടിച്ചുകൊന്നു. തൃശൂര്‍ ചെറുതുരുത്തിയിലാണ് നാടിനെ നടുക്കി കൊലപാതകം നടന്നത്. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പ്രതികള്‍ പുഴയിൽ തള്ളുകയായിരുന്നു. കൊലപാതകത്തില്‍ ആറുപേറെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപാനത്തിനിടേയുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. പുഴയില്‍ മരിച്ച നിലയിലായിരുന്നു സൈനുല്‍ ആബിദിന്റെ മൃതദേഹം കണ്ടെത്തിയത്. വലിയ രീതിയില്‍ മർദ്ദനമേറ്റതാണ് മരണത്തിന് ഇടയാക്കിയതെന്ന് പോസ്റ്റ്മോർട്ടത്തില്‍ വ്യക്തമായതോടെ പൊലീസ് ശക്തമായ അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ സൈനുല്‍ ആബിദിനൊപ്പം മദ്യപിച്ചവരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
വിശദമായ ചോദ്യം ചെയ്യലിന് ഒടുവില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കമ്പി വടികൊണ്ട് മര്‍ദിച്ചശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഘം ചേര്‍ന്നാണ് സൈനുൽ ആബിദിനെ മര്‍ദിച്ചത്. സൈനുല്‍ ആബിദ് ഒട്ടേറെ മോഷണ കേസുകളിലേയും ലഹരിക്കടത്തിലേയും പ്രതിയായിരുന്നു.












Click it and Unblock the Notifications