India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂര്‍ പൂരം: മഴദൈവങ്ങള്‍ കനിഞ്ഞാല്‍ മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് വൈകീട്ട്

Google Oneindia Malayalam News

തൃശൂര്‍: മഴ കാരണം മാറ്റിവെച്ച തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നടത്തും. പകല്‍പ്പൂരവും അനുബന്ധ ചടങ്ങുകളും നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയായിരുന്നു വെടിക്കെട്ട് നിശ്ചയിച്ചിരുന്നത് എന്നാല്‍ പൂരനഗരിയില്‍ കനത്ത മഴ പെയ്തതോടെ വെടിക്കെട്ട് മാറ്റിവെക്കുകയായിരുന്നു. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളുടെയടക്കം എഴുന്നള്ളിപ്പുകള്‍ മഴ മൂലം തടസപ്പെട്ടിരുന്നു. വെടിക്കെട്ടിനായി സജ്ജമാക്കിയ കുഴികളിലും വെള്ളം കയറി.

ഇതോടെ ഇരുദേവസ്വങ്ങളും ചര്‍ച്ച ചെയ്ത് ജില്ലാ അധികാരികളുടെ അനുമതിയോടെ വെടിക്കെട്ട് മാറ്റിവെക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമാകുന്ന സന്ദര്‍ഭത്തില്‍ വെടിക്കെട്ട് നടത്തുമെന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ അറിയിച്ചു. ഇന്ന് രണ്ട് മണിക്കൂറെങ്കിലും മഴ മാറി നിന്നാല്‍ വെടിക്കെട്ട് നടത്താമെന്നാണ് സംഘാടക സമിതി വൃത്തങ്ങള്‍ല പറയുന്നത്. ചൊവ്വാഴ്ച കുടമാറ്റ സമയം മുതല്‍ തൃശ്ശൂരില്‍ നേരിയ മഴ പെയ്യുന്നുണ്ട്. പിന്നീട് വൈകീട്ടോടെ മഴ ശക്തമാവുകയായിരുന്നു. രാത്രി വൈകിയും മഴ തുടര്‍ന്നതോടെയാണ് വെടിക്കെട്ട് മാറ്റി വെക്കാന്‍ തീരുമാനിച്ചത്.

പിന്നീട് അര്‍ദ്ധരാത്രിയോടെയാണ് ബുധനാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താന്‍ തീരുമാനമായത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന തൃശൂര്‍പൂരത്തിന് വന്‍ ജനാവലിയാണ് ഇന്നലെ പൂരനഗരിയിലുണ്ടായിരുന്നത്. തൃശൂര്‍ പൂരം വെടിക്കെട്ട് കാണാനുള്ള നിയന്ത്രണം ഇന്നലെ വലിയ തോതില്‍ ആശങ്കയുളവാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പൊലീസും ദേവസ്വം അധികൃതരും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തുകയും ചെയ്തു.

ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്; അന്‍സിബയുടെ വൈറല്‍ ചിത്രങ്ങള്‍

സ്വരാജ് റൗണ്ടില്‍ കാണികളെ അനുവദിക്കാത്ത സാഹചര്യത്തില്‍ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് വെടിക്കെട്ട് കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഇവിടത്തെ 144 കെട്ടിടങ്ങള്‍ക്ക് ബലക്ഷയമുണ്ടെന്നും ഇവയില്‍ കയറരുതെന്നും നിര്‍ദ്ദേശമുണ്ട്. വെടിക്കെട്ട് കാണാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോഴാണ് അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്റെ ഭാഗമായുള്ള മഴ പൂരനഗരത്തില്‍ തോരാതെ പെയ്തത്.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

  വിജയ് ബാബുവിന്റെ ഒളിസങ്കേതം എവിടെ? ഫോണ്‍ നമ്പറുകള്‍ ട്രാക്ക് ചെയ്യാന്‍ പൊലീസ്വിജയ് ബാബുവിന്റെ ഒളിസങ്കേതം എവിടെ? ഫോണ്‍ നമ്പറുകള്‍ ട്രാക്ക് ചെയ്യാന്‍ പൊലീസ്

  മുന്‍വര്‍ഷവും മഴയെ തുടര്‍ന്ന് വെടിക്കെട്ട് മാറ്റി വെക്കുന്ന സാഹചര്യമുണ്ടായിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ പിന്നീട് വെടിക്കെട്ട് നടത്തുകയാണ് ഉണ്ടായത്. അതേസമയം പൂരം കഴിഞ്ഞതോടെ എഴുന്നള്ളത്തും പാണ്ടിമേളവും കുടമാറ്റവുമായി പകല്‍പ്പൂരം രാവിലെ നടക്കും. പാറമേക്കാവ് ഭഗവതി മണികണ്ഠനാലില്‍ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലില്‍ നിന്നും രാവിലെ എട്ടോടെ തന്നെ എഴുന്നള്ളും. ഒമ്പതോടെ തുടങ്ങുന്ന ഇരുവിഭാഗത്തിന്റെയും പാണ്ടിമേളം പന്ത്രണ്ട് മണിയോടെ അവസാനിക്കും.

  English summary
  Thrissur Pooram 2022: Postponed fireworks will conduct tonight 7 pm
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X