കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലാവസ്ഥ അനുകൂലം; തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നാളെ; പൂരപ്രേമികൾക്ക് ആശ്വാസം

Google Oneindia Malayalam News

തൃശ്ശൂർ : കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മാറ്റിവച്ച് തൃശൂർ പൂരം വെടിക്കെട്ട് നാളെ വൈകിട്ട് നടക്കും. കാലാവസ്ഥ അനുകൂലമായതിനെ തുടർന്നാണ് തീരുമാനം ഉണ്ടായത്. നാളെ വൈകിട്ട് 6 30 നാണ് മാറ്റിവെച്ച വെടിക്കെട്ട് നടക്കുക. ദേവസ്വങ്ങളുടെ സംയുക്ത യോഗം ചർച്ച ചെയ്ത് തീരുമാനമായിതിനുപിന്നാലെ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു.

ഈ വരുന്ന ഞായറാഴ്ച വെടികെട്ട് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ, അവധി ദിവസമായതിനാൽ തന്നെ ശുചീകരണ പ്രവർത്തികൾ എളുപ്പമായിരിക്കില്ല. ഇക്കാര്യം മുന്നിൽ കണ്ടാണ് ഞായറാഴ്ച നിശ്ചയിച്ചിരുന്ന വെടിക്കെട്ട് ശനിയാഴ്ച വൈകിട്ടോടെ നടത്താൻ തീരുമാനമായത്.

thrissur pooram

അതേസമയം, ആന്ധ്ര തീരത്തിന് മുകളിലെ ന്യൂനമർദ്ദം കൊണ്ട് വരുന്ന അഞ്ചുദിവസം ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചനം നടത്തിയിരുന്നു. ഈ ആശങ്ക നിലനിൽക്കെ വെടിക്കെട്ട് ഇനിയും മാറ്റിവയ്ക്കാൻ കഴിയില്ലെന്നാണ് ദേവസ്വം ബോർഡുകളുടെ അഭിപ്രായം.

പൂര ദിവസമായ മെയ് 11 പുലർച്ചെ 3 മണിക്ക് നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ടാണ് കനത്ത മഴയെ തുടർന്ന് മാറ്റിവെയ്ച്ചത്. തുടർന്ന് മെയ് 11 - ന് വൈകിട്ട് നടത്താണ് ആദ്യം നിഞ്ചയിച്ചിരുന്നു. എന്നാൽ, വൈകിട്ടും കാലാവസ്ഥ പ്രതികൂലമായി മഴ പെയ്യുകയാണ് ചെയ്തത്. തുടർന്ന് ഞായറാഴ്ചയോടെ നടത്താൻ നിഞ്ചയിച്ചിരുന്നത്.

 'കാവ്യയുടെ സഹോദരന്റെ ഭാര്യയാണ് അക്കാര്യം പറഞ്ഞത്..പോലീസ് അവരെ ചോദ്യം ചെയ്തോ?';ബൈജു കൊട്ടാരക്കര 'കാവ്യയുടെ സഹോദരന്റെ ഭാര്യയാണ് അക്കാര്യം പറഞ്ഞത്..പോലീസ് അവരെ ചോദ്യം ചെയ്തോ?';ബൈജു കൊട്ടാരക്കര

കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് വെടിക്കെട്ട് നടത്തുന്ന ദിവസവും സമയവും കൂടിയാലോചനയിലൂടെ തീരുമാനിക്കും എന്നാണ് കളക്ടര്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് നാളെ വൈകിട്ട് വെടിക്കെട്ട് നടത്താൻ ദേവസ്വങ്ങളുമായി കൂടിയാലോചിച്ച് ജില്ലാ ഭരണകൂടം തീരുമാനം എടുത്തത്. എന്നാൽ, ഇന്ന് വൈകിട്ടും കനത്ത മഴ ജില്ലയിൽ പെയ്യാതിരുന്നു.

English summary
thrissur pooram 2022: Thrissur Pooram firework will be till tomorrow evening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X