
കാത്തിരുന്ന തൃശൂര്‍ പൂരം ഇങ്ങെത്തി; അറിയാം ചരിത്രവും പ്രാധാന്യവും, ചടങ്ങുകള്‍ എന്തൊക്കെ
ലോകശ്രദ്ധയാകര്‍ഷിച്ച ക്ഷേത്ര ഉത്സവങ്ങളില്‍ ഒന്നാണ് തൃശൂര്‍ പൂരം. കൊച്ചി രാജാവായിരുന്നു ശക്തന് തമ്പുരാന് തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് ഏകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണാന്‍ വിദേശ സഞ്ചാരികള്‍ അടക്കം ധാരാളം പേര് എല്ലാ വര്‍ഷവും തൃശൂര്‍ പൂരത്തിന് എത്താറുണ്ട്. മേട മാസത്തിലെ പൂരം നക്ഷ്രത്തിലാണ് തൃശൂര്‍ പൂരം ആഘോഷിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്. ആനകള്‍, കുടമാറ്റം, മേളം, വെടിക്കെട്ട് തുടങ്ങിയവാണ് പൂരത്തിന്റെ പ്രധാന ആകര്ഷണങ്ങള് .

തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തില്‍ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തില്‍ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

ശക്തന് തമ്പുരാന്റെ കാലത്ത് കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറ്റവും പ്രശസ്തം. ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് വിശ്വാസം. 1796ലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ടുകാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ല.

തൃശൂര്‍ നഗരത്തിന്റെ മധ്യത്തിലുള്ള വടക്കുംനാഥന് ക്ഷേത്രത്തിനും ചുറ്റമുള്ള തേക്കിന്‍കാട് മൈതാനത്തിലാണ് പൂരത്തിന്റെ എല്ലാ ചടങ്ങുകളും നടക്കുന്നത്. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലെ ഭഗവതിമാരാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നത്. പൂരത്തിന്റെ മുഖ്യ പങ്കാളിത്തവും ഈ രണ്ടുവിഭാഗക്കാര്‍ക്കാണ്. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളില്‍ ഒന്നായ ബാലഭദ്രകാളിയാണ് പൂരത്തിന് പങ്കെടുക്കുന്ന ഒരു ഭഗവതി.

എട്ട് ചെറുപൂരങ്ങള്‍ കൂടി അടങ്ങുന്നതാണ് തൃശൂര്‍ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് മാത്രമായി ചില അവകാശങ്ങള്‍ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുള്ള വഴിയില്‍ ഇവര്‍ക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.

പകല്‍ പുലരും മുമ്പേ നടക്കുന്ന വെടിക്കെട്ടാണ് പൂരത്തിന്റെ ഏറ്റവും വലിയ മറ്റൊരു ആകര്‍ഷണം. വെളുപ്പിന് മൂന്ന് മണിയോടെയാണ് ആകാശത്തിലെ ഈ വെടിക്കെട്ട് ആരംഭിക്കുന്നത്. ശബ്ദ മലിനീകരണ നിയമങ്ങളും തദ്ദേശിയര്‍ക്ക് വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ച് വെടിക്കെട്ടില്‍ കാര്യമായ മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ വരുന്നുണ്ട്. ഈ അടുത്ത കാലത്ത് ദൃശ്യത്തിനാണ് ശബ്ദത്തേക്കാള്‍ ഏറ്റവും കൂടുതല്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്.

തൃശൂര്‍ പൂരത്തിലെ മുഖ്യ പങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് മാത്രമായി ചില അവകാശങ്ങള്‍ ഉണ്ട്. പന്തലുകളൂം വെടിക്കെട്ടുകളും അവയില്‍ പ്രധാനപ്പെട്ടതാണ്. പ്രദക്ഷിണ വഴിയില്‍ പന്തലുയര്‍ത്താന്‍ ഇവര്‍ക്ക് മാത്രമെ അവകാശമുള്ളൂ. വെടിക്കെട്ട് നടത്തുവാനുള്ള അവകാശവും ഇവര്‍ക്ക് തന്നെ. പഴയകാലങ്ങളില്‍ ഈ രണ്ടുകൂട്ടര്‍ തമ്മില്‍ പലരീതിയിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആനകളൂടെ എണ്ണത്തിന്റെ കാര്യത്തിലും പന്തലുകളൂടെ മത്സരങ്ങളിലും ഒരു പോലെ ഉണ്ടായിട്ടുണ്ട്. ഇന്ന് എല്ലാം ക്രമീകരിച്ചാണ് പൂരം നടത്തുന്നത്.
'ദിലിപീനെ സംരക്ഷിക്കാന്‍ അത്തരമൊരു നീക്കമുണ്ടായി; ഒടുവില്‍ ഡിജിപി അറിയാതെ മുഖ്യന്റെ നിർദേശം'