കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭഗവതിമാര്‍ ഉപചാരം ചൊല്ലി, പൂരം കൊടിയിറങ്ങി

  • By Meera Balan
Google Oneindia Malayalam News

തൃശ്ശൂര്‍: പകല്‍പ്പൂരത്തോടെ ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന് കൊടിയിറങ്ങി. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ വടക്കുംനാഥന് മുന്നില്‍ വീണ്ടും കാണമെന്ന് ഉപചാരം ചൊല്ലി പിരിഞ്ഞതോടെ വീണ്ടുമൊരു പൂരക്കാലത്തിനുള്ള കാത്തിരിപ്പിലാണ് തൃശ്ശൂരുകാര്‍.

മഴമൂലം പൂരക്കാഴ്ചകള്‍ക്ക് മാറ്റ് കുറയുമെന്ന ഭയന്ന തൃശ്ശൂരുകാരുടെ പൂരാവേശത്തിന് മുന്നില്‍ മഴ മാറി നിന്നു. കുടമാറ്റവും വെടിക്കെട്ടുമെല്ലാം പതിവ് പോലെ നടന്നു. സാമ്പിള്‍ വെടിക്കെട്ട് നടക്കാത്തതിന്റെ നിരാശ പകല്‍പ്പൂരത്തില്‍ വീട്ടി.

Thrissur Pooram

പൊതുവെ സ്ത്രീകളുടേയും കുട്ടികളുടേയും പൂരമെന്നാണ് പകല്‍പ്പൂരം അറിയപ്പെടുന്നത്. രാവിലെ 8.30 ഓടെയാണ് പകല്‍പ്പൂരം ആരംഭിയ്ക്കുന്നത്. ഉച്ചയാകുന്നതോടെ ആനയും മേളവും ഉപചാരം ചൊല്ലിപ്പിരിയും. ഓരോപൂരപ്രേമിയുടെയും മനസിനെ അല്‍പ്പമൊന്ന് വേദനിപ്പിയ്ക്കുന്നതാണ് ഉപചാരം ചൊല്ലി പിരിയല്‍. വീണ്ടുമൊരു പൂരത്തിന് കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ മടക്കം.

തിരുവമ്പാടിയുടെ എഴുന്നള്ളത്ത് നായ്ക്കനാലില്‍ നിന്നാണ് തുടങ്ങിയത്. ആദ്യം എഴുന്നള്ളിപ്പ് നടന്നത് പാറമേക്കാവിന്റെയായിരുന്നു രാവിലെ 7.30 ഓടെ. പ്രധാനപൂരത്തിലെപ്പോലെ വെടിക്കെട്ടും മറ്റും പകല്‍പ്പൂരത്തിലും അരങ്ങേറും. കാഴ്ചക്കാരില്‍ അധികവും സ്ത്രീകളായിരിയ്ക്കും എന്നതാണ് പ്രത്യേകത.

എഴുന്നള്ളിപ്പ് സമാപിയ്ക്കുന്നതോടെ ഇരുവിഭാഗങ്ങളും വെടിക്കെട്ട് നടത്തും. രണ്ട് ആനകളും ഈസമയം നിലപാടുതറയിലുണ്ടാകും. പിന്നെ ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും.

English summary
Thrissur Pooram end today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X