കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ തൃശൂര്‍ പൂരം ചടങ്ങ് മാത്രമോ? മന്ത്രി സുനില്‍ കുമാര്‍ പറയുന്നത് കേള്‍ക്കൂ!!വെടിക്കെട്ട് ഇല്ല?

തൃശൂര്‍ പൂരത്തോട് അനുബന്ധിച്ചുളള വെടിക്കെട്ട് സാധാരണ രീതിയില്‍ തന്നെ നടക്കുമെന്നാണ് മന്ത്രി സുനില്‍ കുമാര്‍ പറയുന്നത്. കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗത്തില്‍ നിന്ന് ഇക്കാര്യത്തില്‍ ഉറപ്പു ലഭിച്ചു.

  • By Gowthamy
Google Oneindia Malayalam News

തൃശൂര്‍ പൂരത്തിന് കൊടിയേറിയെങ്കിലും പരമ്പരാഗത മാറ്റോടെ പൂരം നടക്കുമോ എന്ന ആശങ്കയിലാണ് പലരും. വെടിക്കെട്ട് ഉണ്ടാകില്ലെന്ന സൂചനകള്‍ പുറത്തു വന്നതോടെയായിരുന്നു പൂരവുമായി ബന്ധപ്പെട്ട ആശങ്കകളും ഏറിയത്. പരമ്പരാഗത വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ പൂരം ചടങ്ങില്‍ ഒതുക്കുമെന്നായിരുന്നു പാറമേക്കാവ് വിഭാഗം അറിയിക്കുന്നത്.

എന്നാല്‍ ആശങ്ക വേണ്ടെന്നാണ് മന്ത്രി സുനില്‍ കുമാര്‍ പറയുന്നത്. വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്നും ഇതു സംബന്ധിച്ച് എക്‌സ്‌ക്ലൂസീവ് വിഭാഗത്തിന്‌റെ ഉറപ്പ് ലഭിച്ചതായും മന്ത്രി പറഞ്ഞു. കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കും.

 മന്ത്രിയുടെ ഉറപ്പ്

മന്ത്രിയുടെ ഉറപ്പ്

തൃശൂര്‍ പൂരത്തോട് അനുബന്ധിച്ചുളള വെടിക്കെട്ട് സാധാരണ രീതിയില്‍ തന്നെ നടക്കുമെന്നാണ് മന്ത്രി സുനില്‍ കുമാര്‍ പറയുന്നത്. കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗത്തില്‍ നിന്ന് ഇക്കാര്യത്തില്‍ ഉറപ്പു ലഭിച്ചുവെന്നാണ് മന്ത്രി പറയുന്നത്. പൂരം ആഘോഷ പൂര്‍വം തന്നെ നടക്കുമെന്നും മന്ത്രി അറിയിച്ചു.

 കര്‍ശന പരിശോധന

കര്‍ശന പരിശോധന

അതേസമയം കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരമുള്ള വ്യവസ്ഥകളോടെയായിരിക്കും പൂരം നടത്തുകയെന്നാണ് വിവരങ്ങള്‍. വ്യവസ്ഥകള്‍ പ്രകാരം പാറമേക്കാവിനും തിരുവമ്പാടിക്കും വെടിക്കെട്ട് നടത്താനാകുമെന്നാണ് വിവരങ്ങള്‍. വൈകിട്ട് നാലു മണിയോടെ നാഗ്പൂരിലെ എക്‌സ്‌പ്ലോസീവ് വിഭാഗം ചീഫ് കണ്‍ട്രോളറെത്തി അനുമതി നല്‍കും.

 ഗുണ്ടിനും അമിട്ടിനും നിയന്ത്രണം

ഗുണ്ടിനും അമിട്ടിനും നിയന്ത്രണം

വെടിക്കെട്ടിന് ഉപയോഗിക്കുന്ന ഗുണ്ടിനും അമിട്ടിനും നിയന്ത്രണമുണ്ട്. പൊട്ടാസ്യം ക്ലേറേഡ് ചേര്‍ക്കാത്ത പടക്കങ്ങള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വെടിക്കെട്ടിന് ഉപയോഗിക്കുന്ന പടക്കങ്ങളുടെ സാമ്പിളുകള്‍ എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ നിര്‍ദേശപ്രകാരം ശിവകാശിയിലെ ലാബിലേക്ക് പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്.

 ചടങ്ങിലൊതുക്കി കൊടിയേറ്റം

ചടങ്ങിലൊതുക്കി കൊടിയേറ്റം

വെടിക്കെട്ടിന് അനുമതി ഇല്ലെങ്കില്‍ പൂരം ചടങ്ങിലൊതുക്കുമെന്നാണ് പാറമേക്കാവ് പറയുന്നത്. കുടമാറ്റത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും ഇലഞ്ഞിത്തറ മേളം ഒഴിവാക്കുമെന്നും പാറമേക്കാവ് വ്യക്തമാക്കിയിരുന്നു. വെടിക്കെട്ട് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച നടന്ന കൊടിയേറ്റം പാറമേക്കാവ് ചടങ്ങ് മാത്രമായിട്ടാണ് നടത്തിയത്.

 ചെമ്പട മേളം പേരിനുമാത്രം

ചെമ്പട മേളം പേരിനുമാത്രം

കൊടിയേറ്റത്തിനു ശേഷമുളള ഭഗവതി എഴുന്നള്ളിപ്പിന് ആനകളുടെ അകമ്പടി ഉണ്ടായിരുന്നില്ല. ഒറ്റയാമ്പപുറത്തായിരുന്നു ഭഗവതി എഴുന്നള്ളിയത്. എഴുന്നള്ളിപ്പിനുളള ചെമ്പട മേളം പേരിനുമാത്രമായിരുന്നു. പ്രമാണിയായ പെരുവനം കുട്ടന്മാരാര്‍ മേളത്തിന് തുടക്കമിട്ട ശേഷം ചെണ്ടയൊഴിവാക്കി മേളക്കാര്‍ക്കിടയില്‍ നിന്നു.

സാധാരണ പോലെ

സാധാരണ പോലെ

അതേസമയം തിരുവമ്പാടി വിഭാഗത്തിന് എതിര്‍പ്പുകളില്ല. സാധാരണ പോലെ തന്നെ കൊടിയേറ്റം നടത്തി. നിയമം അനുവദിക്കുന്ന ഇനങ്ങള്‍ ഉപയോഗിച്ച് വെടിക്കെട്ടും നടത്തി.

 ജനകീയത

ജനകീയത

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന്റെ പശ്ചത്തലത്തിലാണ് കേരളത്തിലെ ഉത്സവാഘോഷങ്ങളില്‍ വെടിക്കെട്ട് നടത്തുന്നത് കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം തടഞ്ഞത്. എന്നാല്‍ പൂരത്തിന്റെ ജനകീയത കണക്കാക്കി എല്ലാ അനുഷ്ഠാനങ്ങളോടും നടത്താന്‍ സാഹചര്യം ഒരുക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

English summary
thrissur pooram firework will get explosive departments consent minister vs sunilkumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X