കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂരലഹരിയില്‍ തൃശൂര്‍....പക്ഷെ വെടിക്കെട്ട്!! പൂരപ്രേമികള്‍ ആശങ്കയില്‍

വെള്ളിയാഴ്ചയാണ് തൃശൂര്‍ പൂരം

  • By Manu
Google Oneindia Malayalam News

തൃശൂര്‍: പൂരങ്ങളുടെ പൂരവും മലയാളികള്‍ ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ പറയുകയും ചെയ്യുന്ന തൃശൂര്‍ പൂരത്തിന് കൊടിയേറി. ഇനിയുള്ള ദിവസങ്ങള്‍ തൃശൂര്‍ പൂരലഹരിയിലായിരിക്കും. വെള്ളിയാഴ്ചയാണ് തൃശൂര്‍ പൂരം. അതിനിടെ പൂരത്തിലെ അവിഭാജ്യഘടകമായ വെടിക്കെട്ടിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ടിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

1

കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ തീരുമാനം വൈകുന്നതാണ് ഇതിന്റെ കാരണം. വെടിക്കെട്ടിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കൊടിയേറ്റത്തിലെ വെടിക്കെട്ട് ഉപേക്ഷിക്കാനും പൂരം ആചാരപ്രകാരമുള്ള ചടങ്ങ് മാത്രമാക്കാനും പാറമേക്കാവ് ദേവസ്വം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച സര്‍ക്കാര്‍ വകുപ്പുകള്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. വെടിക്കെട്ടിന് അനുമതി നിഷേധിച്ചാല്‍ ഇനിയുള്ള ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്.

2

കൊടിയേറ്റ ദിവസത്തെ വെടിക്കെട്ടിന് ഗുണ്ട്, കുഴിമിന്നല്‍, അമിട്ട്, ഡൈന എന്നിവ ഉപയോഗിക്കരുതെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഏപ്രില്‍ 19നാണ് വെടിക്കോപ്പുകള്‍ രാസപരിശോധനയ്ക്കായി ശിവകാശിയില്‍ കൊണ്ടുപോയത്. പരിശോധനാഫലം ഏപ്രില്‍ 26നു നാഗ്പൂരിലെ എക്‌സ്‌പ്ലോസീവ് ആസ്ഥാനത്തേക്കു അയക്കുകയും ചെയ്തിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് കളക്ടര്‍ക്കാണു ലഭിക്കുക. ഇതു വൈകിയാല്‍ വെടിക്കെട്ട് നടത്തുക ദുഷ്‌കരമായിരിക്കും.

English summary
Thrissur Pooram on friday. No permission for fire works
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X