കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂരങ്ങളുടെ പൂരത്തിന് കൊടിയേറി

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. മെയ് 9 നാണ് സാംസ്‌കാരിക തലസ്ഥാനത്ത് പൂരം നടക്കുക.

തിരുവന്പാടി ക്ഷേത്രത്തിലും പാറമേക്കാവ് ക്ഷത്രത്തിലും മറ്റ് എട്ട് ഘടക ക്ഷേത്രങ്ങളിലും ആണ് കൊടിയേറ്റം നടന്നത്. മെയ് 3 ശനിയാഴ്ച ഉച്ചക്ക് 11. 30 നും 12.10 നും ഇടക്കായിട്ടായിരുന്നു ഇരു ക്ഷേത്രങ്ങളിലയും കൊടിയേറ്റം.

Thrissur pooram

കൊടി മരം സ്ഥാപിക്കേണ്ട സ്ഥലത്ത് ഭൂമി പൂജ നടത്തും. അതിന് ശേഷം കൊടിക്കൂറ ശ്രീ കോവിലില്‍ പൂജിക്കും. ഈ കൊടിക്കൂറയാണ് കൊടിമരത്തില്‍ കെട്ടി ഉയര്‍ത്തുക.

തൃശൂര്‍ പൂരം കേരളത്തിലെ എല്ലാ പൂരപ്രേമികളുടേയും കാത്തിരിപ്പാണ്. മെയ് ഏഴിനാണ് സാന്പിള്‍ വെടിക്കെട്ട് നടക്കുക. തിരുവന്പാടി ഭാഗത്തിന്റേയും പാറമേക്കാവ് ഭാഗത്തിന്റേയും മത്സരിച്ചുള്ള കുടമാറ്റമാണ് മറ്റൊരു പ്രത്യേകത.

കേരളത്തിലെ പ്രമുഖ ആനപ്രേമികളുടേയും തലയെടുപ്പുള്ള ആനകളുടേയും സംഗമഭൂമി കൂടിയാകും തൃശൂര്‍ പൂരം. ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് പൂരപ്രേമികള്‍ തൃശൂരിലേക്ക് ഒഴുകും.

പൂരത്തിന്റെ ചമയ പ്രദര്‍ശനങ്ങള്‍ മെയ് ഏഴിന് തുടങ്ങും. തിരുവമ്പാടിക്കാരുടെ ചമയപ്രദര്‍ശനം മെയ് ഏഴിന് അഗ്രശാലയിലാണ് നടക്കുക. പാറമേക്കാവുകാരുടെ പ്രദര്‍ശനം മെയ് 8 ന് കൗസ്തുഭം ഓഡിറ്റോറിയത്തിലും നടക്കും.

English summary
Thrissur pooram Kodiyettam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X