Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്തവണ തൃശൂര്‍ പൂരം നടത്തില്ല; ചടങ്ങുകളില്‍ മാത്രം; ഇത് ചരിത്രത്തിലാദ്യം

തൃശൂര്‍: കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂര്‍ പൂരം ഇല്ല. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യം കൂടി കണക്കിലെടുത്താണ് പൂരം നടത്തുന്നില്ലെന്ന തീരുമാനത്തിലെത്തിയത്. പൂരവുമായി ബന്ധപ്പെട്ട ഒരു പരിപാടിയും ഈ വര്‍ഷം നടത്തേണ്ടതില്ലായെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.

Recommended Video

cmsvideo
    ഇത്തവണ തൃശൂർ പൂരം ഇല്ല | Oneindia Malayalam

    ക്ഷേത്രത്തിനകത്ത് അഞ്ച് പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങായിരിക്കും നടത്തുക. ചരിത്രത്തിലാദ്യമായാണ് തൃശൂര്‍ പൂരം ഒഴിവാക്കുന്നത്. തന്ത്രിമാരുടേയും കൂടി അഭിപ്രായം കണക്കിലെടുത്താണ് പൂരം ഒഴിവാക്കുന്നത്.

    pooram

    തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാപരിപാടികളും നിര്‍ത്തി വെച്ചു. ഒപ്പം ചെറുപൂരവും നടക്കില്ല.

    144 നിലനില്‍ക്കുന്നതുകൊണ്ട് തന്നെ അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ എവിടെയും കൂടാന്‍ പാടില്ല. നേരത്തെ പള്ളികളിലും മറ്റും സമാനമായ രീതിയായിരുന്നു കൈക്കൊണ്ടത്. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ക്ക് ബാധകമായ രീതിയില്‍ മാത്രമേ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.മേയ് മാസം രണ്ടിന് നടക്കുന്ന പൂരം ലോക്ക്ഡൗണ്‍ നീട്ടിയാല്‍ നടത്താമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഭാരവാഹികള്‍. ലക്ഷകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പൂരം ഇത്തവണ സാധാരണ ഗതിയില്‍ നടത്തുകയാണെങ്കില്‍ അത് കൊറോണ പ്രതിരോധ പ്രവത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും.

    നിലവിലെ സാഹചര്യത്തില്‍ പൂരം നടത്തുകയെന്നത് സാധ്യമായ കാര്യമല്ലെന്നും ഇത്തവണത്തെ പൂരം ചെറിയ ചടങ്ങുകളില്‍ ഒതുങ്ങുമെന്നും തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് പി ചന്ദ്രശേഖരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആറാട്ടുപുഴ പൂരം വളരെ ലളിതമായാണ് നടത്തിയത്. വേണമെങ്കില്‍ അതേ രീതി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെല്ലാം നേരത്തെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ക്ഷേത്രോത്സവങ്ങളെല്ലാം തന്നെ ചടങ്ങുകള്‍ മാത്രമായി നടത്താനിയിരുന്നു തീരുമാനം. ശബരിമല ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും ചടങ്ങുകള്‍ മാത്രമായാണ് നടത്താനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് കൈയ്യുറയും മാസ്‌കും നല്‍കുമെന്നും ഇത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ലെന്നും ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഭക്തര്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+