കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തും; പൂരപ്പറമ്പില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം ഇത്തവണയും ചടങ്ങുകൾ മാത്രമായി നടത്തും. പൊതുജനങ്ങൾക്ക് പൂരപ്പറമ്പിലേക്ക് പ്രവേശനം നൽകില്ല. സംഘാടകർക്ക് മാത്രമായിരിക്കും അനുമതി. ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് അന്തിമ തീരുമാനം. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പൂരം നടത്താനുള്ള തിരുമാനത്തിനെതിരെ പല കോണുകളിൽ നിന്നും വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തിരുമാനം.

ചമയ പ്രദർശനവും 24 ലെ പകൽ പൂരവും ഉണ്ടാകില്ല. സാമ്പിൾ വെടിക്കെട്ടിൽ ഒരു കുഴി മിന്നൽ മാത്രമായിരിക്കും ഉപയോഗിക്കുക .കുടമാറ്റത്തിന്റെ സമയവും വെട്ടിക്കുറക്കും. പൂരപ്പറമ്പിൽ കയറാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്.മാധ്യമ പ്രവർത്തകർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. കളക്ടർ കമ്മീഷ്ണർ, ഡിഎംഒ എന്നിവർക്കായിരിക്കും നടത്തിപ്പ് ചുമതല.മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാൻ ഒരു മെഡിക്കൽ സംഘത്തെ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

pooram

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമായി നടത്തണമെന്നായിരുന്നു തുടക്കം മുതൽ ആവശ്യങ്ങൾ ഉയർന്നത്. തുടക്കത്തിൽ പൂരപ്പറമ്പിൽ പ്രവേശിക്കുന്നവർക്ക് കൊവിഡ് ആർടിപസിആർ ടെസ്റ്റ് നിർബന്ധമാക്കുകയും ചെയ്തിരുന്നു. എന്നാൽ കർശന നടപടികളോടെ പൂരം നടത്തുന്നത് പ്രയാസകരമാകണമെന്നായിരുന്നു ദേവസ്വത്തിന്റെ നിലപാട്. പാപ്പാന്മാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം ആക്കരുത് എന്നതുള്‍പ്പെടെയുള്ള നിർദ്ദേശങ്ങളും ദേവസ്വം അധികൃതർ മു്നനോട്ട് വെച്ചിരുന്നു. ഇതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തിരുമാനം.

 കേരളത്തിൽ കൂടുതൽ നിയന്ത്രണങ്ങള്‍ക്ക് സാധ്യത: നൈറ്റ് കർഫ്യൂ പരിഗണനയിൽ കേരളത്തിൽ കൂടുതൽ നിയന്ത്രണങ്ങള്‍ക്ക് സാധ്യത: നൈറ്റ് കർഫ്യൂ പരിഗണനയിൽ

കേരളത്തില്‍ ബംഗ്ലാദേശികളും വോട്ട് ചെയ്തു: നടപടി വേണം, അമിത് ഷാക്ക് കത്തയച്ച് ശോഭാ സുരേന്ദ്രന്‍കേരളത്തില്‍ ബംഗ്ലാദേശികളും വോട്ട് ചെയ്തു: നടപടി വേണം, അമിത് ഷാക്ക് കത്തയച്ച് ശോഭാ സുരേന്ദ്രന്‍

Recommended Video

cmsvideo
Thrissur Pooram will be held with high restrictions | Oneindia Malayalam

#പൂരം_വേണ്ട; ട്വിറ്ററില്‍ ടെന്‍ഡിംഗായി തൃശൂര്‍ പൂരം വേണ്ട, സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് ട്രോളുകളും#പൂരം_വേണ്ട; ട്വിറ്ററില്‍ ടെന്‍ഡിംഗായി തൃശൂര്‍ പൂരം വേണ്ട, സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് ട്രോളുകളും

കൊവിഡ് പ്രതിരോധം: വൻ വെല്ലുവിളിയായി ഓക്സിജൻ ക്ഷാമം, ഭോപ്പാലിൽ 6 രോഗികൾ മരണപ്പെട്ടതായി റിപ്പോർട്ട്കൊവിഡ് പ്രതിരോധം: വൻ വെല്ലുവിളിയായി ഓക്സിജൻ ക്ഷാമം, ഭോപ്പാലിൽ 6 രോഗികൾ മരണപ്പെട്ടതായി റിപ്പോർട്ട്

നടുറോഡിൽ‍ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ‍ വൈറലായ ചിത്രങ്ങള്‍ കാണാം

English summary
Thrissur Pooram will be held only for ceremonies; public are not allowed to participate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X