ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
തൃശൂര്‍: ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി. തൃശൂരിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ഉണ്ണിയാടംപുരയ്ക്കല്‍ ബിജു (ബീഹാറി ബിജു 32) പൊലീസ് പിടിയിലായി. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസാണ് ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ചയാണ് യുവതി പീഡനത്തിന് ഇരയായത്.
തുടര്‍ന്ന് പാമ്പുകടിയേറ്റെന്ന ധാരണയില്‍ മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയിലാണ് പീഡനം തെളിഞ്ഞത്. നാട്ടുകാരാണ് പ്രതിയെ സംബന്ധിച്ച് സൂചന നല്‍കിയത്.

നാട്ടിക ബീച്ച് നാഗദേവത ക്ഷേത്രത്തിന് സമീപത്തെ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ നിന്നാണ് ബിജുവിനെ പിടികൂടിയത്. വലപ്പാട് സിഐ ആര്‍ രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications